Shine Tom Chacko: ഡാഡി എങ്ങും പോയിട്ടില്ല, ഒപ്പം തന്നെയുണ്ട്: പിതാവിന്റെ ഓർമയിൽ ഷൈൻ ടോം ചാക്കോ

നിഹാരിക കെ.എസ്

ബുധന്‍, 23 ജൂലൈ 2025 (12:45 IST)
അടുത്തിടെയായിരുന്നു നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് ചാക്കോ വാഹനാപകടത്തിൽ മരണപ്പെടുന്നത്. കുടുംബസമേതമുള്ള യാത്രയിലായിരുന്നു അപകടം. ഷൈനും അമ്മയ്ക്കും പരിക്കേറ്റിരുന്നു. ലഹരിയിൽ നിന്നും കരകയറുന്നതിനായിട്ടുള്ള ചികിത്സയ്ക്ക് വേണ്ടി നടത്തിയ യാത്രയിലായിരുന്നു സംഭവം. പിതാവിന്റെ നഷ്ടത്തിന് ശേഷം ഷൈൻ അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം കൊച്ചിയിൽ വെച്ച് നടന്നു. 
 
ബാംഗ്ലൂർ ഹൈ സിനിമയുടെ പൂജാ സമയത്ത് ഷൈൻ തന്റെ അച്ഛനെ കുറിച്ച് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. സിനിമയുടെ സബ്‌ജെക്ടിൽ പറയുന്നത് പലതും തന്റെ ജീവിതവുമായി ബന്ധമുണ്ട്. ഒരിക്കലും ഞാൻ ഇതിനെക്കുറിച്ച് പറയാൻ യോഗ്യനല്ല എന്നും ഷൈൻ പറയുന്നു. 
 
ബാംഗ്ളൂരിലേക്കുള്ള യാത്രയിലാണ് എനിക്ക് ഡാഡിയെ മിസ് ആകുന്നത്. ഒരിക്കലും നമ്മുടെ കൂടെ ഡാഡി ഇല്ലെന്ന് നമ്മൾ വിചാരിക്കുന്നില്ല. കൂടെ ഉണ്ടെന്നാണ് നമ്മൾ വിശ്വസിക്കുന്നത്. മരിച്ചാൽ നമ്മൾ യൂണിവേഴ്സലിലേക്ക് അലിഞ്ഞു ചേരുന്നു എന്നാണ് വിശ്വസിക്കുന്നത്. അപ്പോൾ മമ്മിയോടും ഞാൻ ഇത് തന്നെയാണ് പറയുക. ഡാഡി കൂടെയുണ്ട് എന്ന് തന്നെയാണ് നമ്മൾ വിശ്വസിക്കുന്നത്.
 
സംവിധായകൻ വി കെ പ്രകാശിന്റെ ഏറ്റവും പുതിയ ചിത്രമാണ് ബാംഗ്ലൂർ ഹൈ. ബെംഗളൂരുവിൽ ആയിരുന്നു ചിത്രത്തിന്റെ ലോഞ്ച് കോൺഫിഡന്റ് ഗ്രൂപ്പിലെ ഡോ. റോയ് സിജെ നിർമ്മിക്കുന്ന ചിത്രത്തിൽ സിജു വിൽസണും ഷൈൻ ടോം ചാക്കോയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്നത്തെ സമൂഹത്തിലെ ഒരു പ്രധാന പ്രശ്നമായ മയക്കുമരുന്ന് ദുരുപയോഗത്തെക്കുറിച്ച് ആണ് ചിത്രം സംസാരിക്കുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍