ഈയടുത്താണ് നടന്‍ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുന്നതും അപകടത്തില്‍ ഷൈന്‍ ടോമിന് തന്റെ പിതാവിനെ നഷ്ടമാവുകയും ചെയ്തത്. അപകടത്തില്‍ ഷൈനിനും അമ്മയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ലഹരിമരുന്ന് ഉപയോഗം കുറയ്ക്കാനായുള്ള ചികിത്സയ്ക്ക് പോയിവരുന്നതിനിടെയായിരുന്നു അപകടം. അപകടത്തിന് പിന്നാലെ നല്‍കിയ അഭിമുഖങ്ങളിലെല്ലാം ലഹരി ഉപയോഗം കുറയ്ക്കാന്‍ സാധിച്ചതിനെ പറ്റിയെല്ലാം ഷൈന്‍ മനസ് തുറന്നിരുന്നു.
ഇപ്പോഴിതാ ഷൈനിനെ പറ്റി മുന്‍ കാമുകിയായ തനൂജയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം അടക്കം കഴിഞ്ഞിരുന്നെങ്കിലും പിന്നീട് പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. ഇപ്പോള്‍ ഷൈനിനുണ്ടായിരിക്കുന്ന മാറ്റം താന്‍ ഏറെ ആഗ്രഹിച്ചതാണെന്നാണ് തനൂജ പറയുന്നത്. ഷൈന്‍ ചേട്ടനെ ആശുപത്രിയില്‍ പോയി കണ്ടിരുന്നു. ഡാഡിയേയും കണ്ടു. സത്യത്തില്‍ സംസാരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ലായിരുന്നു. കുറച്ച് നേരം അവിടിരുന്നു. സംസാരിച്ചു. ശേഷം തിരിച്ചു പോന്നു. ഇപ്പോള്‍ ചേട്ടന് സംഭവിച്ച മാറ്റം ഞാന്‍ ഒരുപാട് ആഗ്രഹിച്ചതാണ്. അതിനായി ശ്രമങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. നല്ലൊരു തീരുമാനമാണ് ചേട്ടന്‍ ഇപ്പോള്‍ എടുത്തത്. തനൂജ പറഞ്ഞു.
അതേസമയം ലഹരി ഉപയോഗിക്കില്ലെന്ന തീരുമാനത്തിലേക്ക് താന്‍ എത്തിയത് തന്റെ ലഹരി ഉപയോഗം കാരണം ഏറ്റവും ബുദ്ധിമുട്ടുന്നത് തന്റെ കുടുംബവും തന്നെ സ്‌നേഹിക്കുന്നവരുമാണെന്ന തിരിച്ചറിയലില്‍ നിന്നാണെന്നും ഷൈന്‍ പറയുന്നു. തനിക്കുണ്ടായ മാറ്റം കണ്ട് ഡാഡി സന്തോഷിക്കുന്നുണ്ടാകുമെന്നും പല അഭിമുഖങ്ങളിലും ഷൈന്‍ പറഞ്ഞിരുന്നു.