മുഖ്യമന്ത്രിയെ കണ്ട് ഷീല,പ്രിയ താരത്തെ സ്വീകരിച്ച് സ്പീക്കറും ഉദ്യോഗസ്ഥരും

കെ ആര്‍ അനൂപ്
ചൊവ്വ, 21 മാര്‍ച്ച് 2023 (17:35 IST)
തിരുവനന്തപുരത്ത് നിരവധി തവണ എത്തിയിട്ടുണ്ടെങ്കിലും ഇതുവരെയും നിയമസഭ മന്ദിരത്തില്‍ സന്ദര്‍ശനം നടത്താനുള്ള ഷീലയ്ക്ക് സാധിച്ചിരുന്നില്ല. ഒടുവില്‍ ആ ആഗ്രഹം സ്പീക്കറുടെ ഓഫീസിനെ അറിയിക്കുകയായിരുന്നു.
 
മലയാളികളുടെ അഭിമാന താരം നിയമസഭ സന്ദര്‍ശിക്കുന്നതില്‍ സന്തോഷമേയുള്ളൂ എന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചതോടെ ഷീല നിയമസഭാ മന്ദിരത്തില്‍ എത്തി.
 
സ്പീക്കര്‍ എ എന്‍ ഷംസീറും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് പ്രിയ താരത്തെ സ്വീകരിച്ചത്. സഭയിലെ വിഐപി ഗ്യാലറിയില്‍ ഷീല എത്തുകയും ചെയ്തു. പ്രതിപക്ഷ ബഹളത്തിനിടെ സഭ താല്‍ക്കാലികമായി പിരിഞ്ഞ് കാര്യോപദേശക സമിതി യോഗം ചേരുന്നതിനിടയില്‍ ആയിരുന്നു അതിഥിയായ നടി എത്തിയത്.കാര്യോപദേശക സമിതി യോഗത്തിനുശേഷം മുഖ്യമന്ത്രിയെയും കണ്ടാണ് മടങ്ങിയത്.
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article