കൂടുതല്‍ കാലം മുഖ്യമന്ത്രി കസേരയില്‍; ഉമ്മന്‍ചാണ്ടിയെ മറികടന്ന് പിണറായി വിജയന്‍

വെള്ളി, 17 ഫെബ്രുവരി 2023 (09:02 IST)
കേരളത്തില്‍ കൂടുതല്‍ കാലം മുഖ്യമന്ത്രി പദവി വഹിച്ചവരുടെ പട്ടികയില്‍ ഉമ്മന്‍ചാണ്ടിയെ മറികടന്ന് പിണറായി വിജയന്‍ നാലാം സ്ഥാനത്ത്. ഇ.കെ.നായനാര്‍, കെ.കരുണാകരന്‍, സി.അച്യുചമേനോന്‍ എന്നിവരാണ് ഇനി പിണറായി വിജയന് മുന്നിലുള്ളത്. അതേസമയം, സംസ്ഥാനത്തു തുടര്‍ച്ചയായി കൂടുതല്‍ കാലം മുഖ്യമന്ത്രി സ്ഥാനത്തിരുന്നതിന്റെ റെക്കോര്‍ഡ് കഴിഞ്ഞ നവംബര്‍ 14 നാണ് പിണറായി സ്വന്തമാക്കിയത്. സി.അച്യുതമേനോനെ മറികടന്നാണ് പിണറായി ഈ നേട്ടം സ്വന്തമാക്കിയത്. അച്യുതമേനോന്‍ തുടര്‍ച്ചയായി 2,364 ദിവസമാണ് ഒറ്റ ടേമില്‍ മാത്രമായി മുഖ്യമന്ത്രി കസേരയില്‍ ഇരുന്നിരിക്കുന്നത്. തുടര്‍ച്ചയായി രണ്ട് ടേമില്‍ നിന്നാണ് മുഖ്യമന്ത്രി ഈ റെക്കോര്‍ഡ് മറികടന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍