ഇതാദ്യമായി പോലീസ് വേഷത്തില്‍ ഷെയിന്‍ നിഗം, ഇതുവരെ പേരിടാത്ത ചിത്രത്തില്‍ സണ്ണി വെയ്‌നും, വീഡിയോ

കെ ആര്‍ അനൂപ്
തിങ്കള്‍, 25 ജൂലൈ 2022 (11:09 IST)
ആദ്യമായി പോലീസ് വേഷത്തില്‍ നടന്‍ ഷെയിന്‍ നിഗം. പ്രൊഡക്ഷന്‍ നമ്പര്‍ 5 എന്ന് താല്‍ക്കാലികമായി അറിയപ്പെടുന്ന ചിത്രത്തില്‍ സണ്ണി വെയ്‌നും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shane Nigam (@shanenigam786)

സിന്‍-സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ ജോര്‍ജ് മമ്മൂട്ടി നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രംകൂടിയാണിത്.
 
ബാലതാരമായി സിനിമയിലെത്തിയ ഷെയിന്‍ കിസ്മത്തിലൂടെ നായകനായി.താന്തോന്നി, അന്‍വര്‍ തുടങ്ങിയ ചിത്രങ്ങളില്‍ കുട്ടി താരമായി ഷെയിനും ഉണ്ടായിരുന്നു.രാജീവ് രവിയുടെ അന്നയും റസൂലുമാണ് നടന്റെ കരിയര്‍ മാറ്റിയെഴുതിയത്.
 
അമൃത ടി വി യുടെ ഡാന്‍സ് ഷോയിലൂടെ ഷെയിന്‍ ശ്രദ്ധിക്കപ്പെട്ടത്.ഷെയിനെ നായകനാക്കി ടി.കെ രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന ബര്‍മുഡ
 ജൂലായ് 29ന് പ്രദര്‍ശനത്തിനെത്തും.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article