ദേശീയ അവാര്‍ഡും മൂന്ന് സംസ്ഥാന അവാര്‍ഡും, ഈ നേട്ടങ്ങളെല്ലാം ഒറ്റവര്‍ഷം കൊണ്ട്; ശാമിലി ചില്ലറക്കാരിയല്ല

Webdunia
ബുധന്‍, 21 ജൂലൈ 2021 (13:19 IST)
ബാലതാരമായി വന്ന് മലയാളികളുടെ പ്രിയതാരമായ ശാമിലിയുടെ 34-ാം ജന്മദിനമാണ് ഇന്ന്. മലയാളികളുടെ ഹൃദയത്തില്‍ എന്നും മാളൂട്ടിയാണ് ശാമിലി. ഭരതന്‍ സംവിധാനം ചെയ്ത മാളൂട്ടിയിലെ മാളൂട്ടി എന്ന കഥാപാത്രത്തെ ശാമിലി അവിസ്മരണീയമാക്കി. ബാലതാരമായിരിക്കെ മികച്ച വേഷങ്ങള്‍ ചെയ്‌തെങ്കിലും പിന്നീട് അത്രത്തോളം നല്ല കഥാപാത്രങ്ങള്‍ ശാമിലിയെ തേടി വന്നിട്ടില്ല. ശാമിലി ബാലതാരമായിരിക്കെ സ്വന്തമാക്കിയ നേട്ടങ്ങള്‍ സ്വപ്‌നസമാനമാണ്. ഒരു ദേശീയ അവാര്‍ഡ് അടക്കം നാല് അവാര്‍ഡുകളാണ് ബേബി ശാമിലിയെ തേടിയെത്തിയത്. 
 
അന്ന് ശാമിലിയുടെ പ്രായം നാല് വയസ് മാത്രം. 1992 ലാണ് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് ശാമിലി നേടിയത്. ആ വര്‍ഷം തന്നെ മികച്ച ബാലതാരത്തിനുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ബേബി ശാമിലിയെ തേടിയെത്തി. മണിരത്‌നം സംവിധാനം ചെയ്ത അഞ്ജലിയിലൂടെയാണ് ബേബി ശാമിലി ഈ നേട്ടം കൈവരിച്ചത്. 1992 ല്‍ തന്നെ 'മാളൂട്ടി'യിലെ കഥാപാത്രത്തിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും കന്നട ചിത്രം 'മാത്തേ ഹഡിതു കൊഗിലേ'ക്ക് മികച്ച ബാലതാരത്തിനുള്ള കര്‍ണാടക സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ശാമിലി നേടിയിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article