പാട്ടിൻ്റെ പേര് മോശം നിറമെന്ന അർഥം വരുന്ന ബേഷരം രംഗ്, ഗാനത്തിനിടയിൽ കാവി ബിക്കിനിയും: ഷാറൂഖിൻ്റെ കോലം കത്തിച്ച് പ്രതിഷേധം

Webdunia
വ്യാഴം, 15 ഡിസം‌ബര്‍ 2022 (13:19 IST)
ബോളിവുഡിൽ നിന്ന് ഏറെക്കാലമായി വിട്ടുനിൽക്കുന്ന ഷാറൂഖ് ഖാൻ ഒരു ഇടവേളയ്ക്ക് ശേഷം മുഴുനീള വേഷം ചെയ്യുന്ന സിനിമയാണ് പത്താൻ. തുടർച്ചയായ പരാജയങ്ങളിൽ വലയുന്ന ബോളിവുഡിനെ കരകയറ്റാൻ പത്താനാകും എന്നാണ് ആരാധകർ കരുതുന്നത്. ഈ പ്രതീക്ഷകളുടെ എല്ലാം നടുവിൽ കഴിഞ്ഞ ദിവസമാണ് പത്താൻ ടീം സിനിമയിലെ ആദ്യഗാനം പുറത്തുവിട്ടത്.
 
ബേഷരം രംഗ് എന്ന ഗാനരംഗത്തിൽ വൻ ഗ്ലാമറസ് ലുക്കിലാണ് ദീപിക എത്തുന്നത്. താരത്തിൻ്റെ ഗ്ലാമറസ് ഗാനം വളരെ വേഗം ആരാധകർ സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഗാനരംഗത്ത് കാവി ബിക്കിനിയിൽ ദീപിക പ്രത്യക്ഷപ്പെടുന്നുണ്ട്. ഇത് ഒരു വിഭാഗം ആരാധകരെ ചൊടുപ്പിച്ചിരിക്കുകയാണ്. മോശമായ നിറം എന്നർഥം വരുന്ന ഗാനരംഗത്തിൽ കാവി ബിക്കിനി ഉപയോഗിച്ചതാണ് പ്രകോപനത്തിന് കാരണം.
 
വീർ ശിവജി എന്ന സംഘടന അംഗങ്ങൾ ഇതിനെ തുടർന്ന് ബോയ്കോട്ട് പത്താൻ ക്യാമ്പയിൻ സമൂഹമാധ്യമങ്ങളിൽ ആരംഭിച്ചു. കാവി നിറം ഉപയോഗിച്ചത് ഹിന്ദുക്കളുടെ വികാരം വൃണപ്പെടുത്തുന്നുവെന്നും സിനിമ റിലീസ് ചെയ്യാൻ അനുവദിക്കരുതെന്നുമാണ് ഇവർ പറയുന്നത്. പത്താൻ സിനിമ പിഴവുകൾ നിറഞ്ഞതും വിഷലിപ്തമാണെന്നും മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര ആരോപിച്ചിരുന്നു. ബേഷരം രംഗ് എന്ന ഗാനത്തിൽ നിന്നും കാവി,പച്ച നിറങ്ങൾ മാറ്റണമെന്നും അല്ലെങ്കിൽ ചിത്രത്തിൻ്റെ പ്രദർശനം മധ്യപ്രദേശിൽ നടത്തണോ എന്ന കാര്യം ആലോചിക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article