കൊൽക്കത്തയുടെ കളി കാണാനിറങ്ങി കിംഗ് ഖാൻ, സൂപ്പർ കൂൾ ലുക്കെന്ന് ആരാധകർ

Webdunia
വ്യാഴം, 1 ഒക്‌ടോബര്‍ 2020 (15:08 IST)
സിനിമയിൽ നിന്നും ചെറിയ ഇടവേള എടുത്തിരിക്കുകയാണെങ്കിലും ഷാരുഖ് ഖാൻ ആരാധകർക്ക് വളരെയധികം പ്രിയപ്പെട്ട താരമാണ്. താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം ആരാധകരെ ആവേശം കൊള്ളിക്ക്ആറുണ്ട്. ഇപ്പോളിതാ ഇന്നലെ താരം നടത്തിയ ഐപിഎൽ അപ്പിയറൻസ് സോഷ്യൽ മീഡിയ ആകെ ഏറ്റെടുത്തിരിക്കുകയാണ്. തന്റെ ടീമായ കൊൽക്കത്ത നൈറ്റ് റേഡേഴ്‌സിന് പിന്തുണയുമായാണ് താരം ഇത്തവണ കളിക്കളത്തിലെത്തിയത്.
 
ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഷാരുഖ് തന്റെ മത്സരം കാണാനെത്തിയത്. മുടി നീട്ടി വളർത്തി മാസ്കും കൂളിങ് ഗ്ലാസുമായി സൂപ്പർ ലുക്കിലാണ് താരം കളികാണാൻ എത്തിയത്.മത്സരത്തിനിടെയിൽ ടീം അംഗങ്ങൾക്കായി എഴുന്നേറ്റ് കയ്യടിക്കുന്നതിന്റെയും മാസ്‌ക് ഊരി അവർക്ക് മുഖം കൊടുക്കുന്നതിന്റെയും വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article