തുണിക്ക് ഇറക്കം കുറവാണെന്നും അശ്ലീല സീനുകളുണ്ടെന്നും അറിയാമായിരുന്നു; അന്ന് സീമ പറഞ്ഞത്

Webdunia
ശനി, 22 മെയ് 2021 (11:29 IST)
മലയാള സിനിമയില്‍ പൊളിച്ചെഴുത്തിന് തുടക്കം കുറിച്ച ഒട്ടേറെ സിനിമകളുണ്ട്. അതിലൊന്നാണ് ഐ.വി.ശശി സംവിധാനം ചെയ്ത 'അവളുടെ രാവുകള്‍'. സീമയാണ് അവളുടെ രാവുകളില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. അവളുടെ രാവുകളില്‍ അഭിനയിക്കുമ്പോള്‍ സീമയ്ക്ക് പ്രായം 19 വയസ്സായിരുന്നു. രാജി എന്നായിരുന്നു സീമയുടെ കഥാപാത്രത്തിന്റെ പേര്. 
 
അവളുടെ രാവുകളില്‍ അഭിനയിച്ചതുമായി ബന്ധപ്പെട്ട് ഇന്നുവരെ കുറ്റബോധം തോന്നിയിട്ടില്ലെന്ന് പണ്ട് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സീമ പറഞ്ഞിരുന്നു. പിന്നീട് തനിക്ക് നല്ല കഥാപാത്രങ്ങള്‍ ലഭിച്ചത് അവളുടെ രാവുകളിലെ മികച്ച പ്രകടനത്തിനു ശേഷമാണെന്നും സീമ പറഞ്ഞു. അശ്ലീല സീനുകള്‍ ഉണ്ടെന്നും തുണിക്ക് ഇറക്കം കുറവാണെന്നും അറിഞ്ഞ് തന്നെയാണ് അവളുടെ രാവുകളില്‍ അഭിനയിച്ചതെന്ന് സീമ പറഞ്ഞു. കഥാപാത്രത്തിന്റെ കരുത്ത് കണ്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നും സീമ പറഞ്ഞു. 

സീമയുടെ 64-ാം ജന്മദിനമാണിന്ന്. നര്‍ത്തകിയായാണ് ശാന്തിയെന്ന സീമ സിനിമാലോകത്തേക്ക് എത്തുന്നത്. സംവിധായകന്‍ ഐ.വി.ശശിയെയാണ് സീമ വിവാഹം ചെയ്തത്. വിവിധ ഭാഷകളിലായി 200 ലേറെ സിനിമകളില്‍ അഭിനയിച്ചു. 1984, 85 വര്‍ഷങ്ങളില്‍ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടി. അക്ഷരങ്ങള്‍, ആള്‍ക്കൂട്ടത്തില്‍ തനിയെ, അനുബന്ധം തുടങ്ങിയ ചിത്രങ്ങളുടെ അഭിനയത്തിനാണ് സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയത്. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article