രണ്ടാം വരവും ഗംഭീരമാക്കി 'ഓപ്പറേഷന്‍ ജാവ' ടീം, 'സൗദി വെള്ളക്ക' ടീസര്‍ കണ്ടില്ലേ ?

കെ ആര്‍ അനൂപ്

വെള്ളി, 29 ഏപ്രില്‍ 2022 (08:44 IST)
'ഓപ്പറേഷന്‍ ജാവ' ടീം വീണ്ടും എത്തുന്ന ത്രില്ലിലാണ് സിനിമ പ്രേമികള്‍.സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയുടെ രണ്ടാമത്തെ ചിത്രം 'സൗദി വെള്ളക്ക' ടീസര്‍ ശ്രദ്ധനേടുന്നു.ഒരു വെള്ളക്കയുടെ പേരിലുള്ള പ്രശ്‌നത്തെ തുടര്‍ന്ന് കോടതിയില്‍ നടക്കുന്ന കേസിനെ കുറിച്ചാണ് ടീസറില്‍ കാണിക്കുന്നത്. ഏകദേശം 20 ഓളം വക്കീലന്മാരുടെയും റിട്ടയര്‍ഡ് മജിസ്‌ട്രേറ്റുമാരുടെയും നിരവധി കോടതി ജീവനക്കാരുടെയും സഹായത്തോടെയാണ് തരുണ്‍ സൗദി വെള്ളക്കയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. പോലീസ് സ്റ്റേഷന്‍ രംഗങ്ങളുടെ പൂര്‍ണതയ്ക്ക് വേണ്ടി പോലീസ് ഓഫീസര്‍മാരുടെയും സഹായം സംവിധായകന്‍ തേടിയിട്ടുണ്ട്.
സൗദി വെള്ളയിലെ കോടതി രംഗങ്ങള്‍ യാഥാര്‍ത്ഥ്യത്തോട് അടുത്തു നില്‍ക്കുന്ന വിധത്തില്‍ മുന്‍ മാതൃകകളെ അനുകരിക്കാതെയാണ് സംവിധായകന്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചിരിക്കുന്നത്.
 
ഓപ്പറേഷന്‍ ജാവ പോലെ സൗദി വെള്ളക്കയിലും 50-ല്‍ കൂടുതല്‍ പുതുമുഖ താരങ്ങള്‍ ഉണ്ട്. ലുക്മാന്‍ അവറാന്‍, ബിനു പപ്പു, ഗോകുലന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍