നാണംകുണുങ്ങിയായി മോഹന്‍ലാല്‍, ചേര്‍ന്നുനിന്ന് സുചിത്ര; 34 വര്‍ഷം മുന്‍പത്തെ വിവാഹചിത്രങ്ങള്‍ കാണാം

വെള്ളി, 29 ഏപ്രില്‍ 2022 (08:40 IST)
മലയാളികളുടെ പ്രിയ താരം മോഹന്‍ലാലും ജീവിതപങ്കാളി സുചിത്രയും ഇന്നലെയാണ് 34-ാം വിവാഹവാര്‍ഷികം ആഘോഷിച്ചത്. സിനിമയിലെത്തി സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ന്ന ശേഷമാണ് മോഹന്‍ലാലിന്റെ വിവാഹം.
 
1988 ഏപ്രില്‍ 28 നാണ് മോഹന്‍ലാലും സുചിത്രയും വിവാഹിതരായത്. മമ്മൂട്ടി അടക്കമുള്ള സൂപ്പര്‍താരങ്ങളെല്ലാം ഈ താരവിവാഹത്തില്‍ പങ്കെടുത്തിരുന്നു.
 
നാണംകുണുങ്ങിയായി നില്‍ക്കുന്ന മോഹന്‍ലാലിനേയും താരത്തിനൊപ്പം ചേര്‍ന്നുനില്‍ക്കുന്ന സുചിത്രയേയും വിവാഹ ചിത്രങ്ങളില്‍ കാണാം. 
 
ഇരുവരുടേയും വിവാഹ വീഡിയോയും യൂട്യൂബില്‍ ലഭ്യമാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍