റിലീസിനുമുമ്പേ പൃഥ്വിരാജ് ചിത്രത്തിന് സാറ്റലൈറ്റ് റൈറ്റ് ആറരക്കോടി രൂപ. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് വന്‍ തുക നല്‍കി ഒരു പ്രമുഖ ചാനല്‍ വാങ്ങിച്ചത്. ചിത്രത്തിന് പേരും ഇട്ടിട്ടില്ല.
പാര്‍വതി നായികയാകുന്ന സിനിമയില്‍ പൃഥ്വിയുടെ സഹോദരിയായി നസ്രിയ അഭിനയിക്കുന്നുണ്ട്. അതുല്‍ കുല്‍ക്കര്‍ണിയും ഈ സിനിമയിലെ താരമാണ്.
രണ്ട് വ്യത്യസ്ത ലുക്കില്‍ പൃഥ്വി അഭിനയിക്കുന്ന ഈ സിനിമ ഒരു റോഡ് മൂവിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഹാപ്പി ജേര്‍ണി എന്ന മറാത്തി ചിത്രത്തിന്‍റെ റീമേക്കാണ് ഈ സിനിമയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അഞ്ജലി മേനോന്‍റെ സംവിധാനത്തില്‍ ഇത് രണ്ടാം തവണയാണ് പൃഥ്വി അഭിനയിക്കുന്നത്. ‘മഞ്ചാടിക്കുരു’ ആയിരുന്നു ആ സിനിമ. അഞ്ജലി സംവിധാനം ചെയ്ത ‘ബാംഗ്ലൂര്‍ ഡെയ്സ്’ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നാണ്.