ഹിന്ദു-മുസ്ലീം പ്രണയം പ്രമേയമാക്കി സിനിമ, പാലക്കാട് ഷൂട്ടിങ് സെറ്റ് അടിച്ച്‌ തകർത്ത് ആർഎസ്എസ്

Webdunia
ശനി, 10 ഏപ്രില്‍ 2021 (14:05 IST)
ഹിന്ദു-മുസ്ലീം പ്രണയം പ്രമേയമാക്കിയുള്ള ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റ് തകര്‍ത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍. മീനാക്ഷി ലക്ഷ്മണ്‍ സംവിധാനം ചെയ്യുന്ന ‘നീയാം നദി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞത്.പാലക്കാട് കടമ്പഴിപ്പുറം വായില്യം കുന്ന് ക്ഷേത്രത്തിലാണ് സംഭവം.
 
ഷൂട്ടിങ് തടഞ്ഞ ആർഎസ്എസ് അക്രമികൾ ഷൂട്ടിംഗ് ഉപകരണങ്ങള്‍ നശിപ്പിച്ചതായും പരാതിയുണ്ട്. അതേസമയം ക്ഷേത്രം അധികൃതരുമായി അനുമതി വാങ്ങിയാണ് ചിത്രത്തിന്റെ ഷൂറ്റിങ് ആരംഭിച്ചതെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
 
എന്നാൽ സിനിമയുടെ സിനിമയുടെ കഥ പറയണമെന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുകയും കഥ കേട്ടതോടെ ചിത്രീകരണം നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഷൂട്ടിങ് മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള തീരുമാനത്തിലാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.

അനുബന്ധ വാര്‍ത്തകള്‍

Next Article