നാഗ ചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷം കുറെ കാലത്തേക്ക് മറ്റൊരു പങ്കാളിയെ കുറിച്ച് സമാന്ത ചിന്തിച്ചിരുന്നില്ല. എന്നാൽ, അടുത്തിടെയാണ് സംവിധായാകൻ രാജ് നിധിമാെരുവുമായി സമാന്ത പ്രണയത്തിലാണെന്ന അഭ്യൂഹം പ്രചരിച്ച് തുടങ്ങിയത്. രാജ് നിധിമൊരു വിവാഹിതനാണ്. ശ്യാമലി ദെ എന്നാണ് രാജിന്റെ ഭാര്യയുടെ പേര്. ഇരുവരും വിവാഹ ബന്ധം വേർപ്പെടുത്തിയതായി റിപ്പോർട്ടില്ല. ഇതാണ് സമാന്തയ്ക്ക് നേരെ വിമർശനം ഉയരാൻ കാരണമായിരിക്കുന്നത്.
പ്രണയത്തിലാണെന്ന് സമാന്തയോ രാജ് നിധിമൊരുവോ ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ല. എന്നാൽ ഒരുമിച്ച് പൊതുവേദികളിലെത്തുന്നതും സമാന്ത പങ്കുവെക്കുന്ന പോസ്റ്റുകളും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. സമാന്തയുടെ മുൻ ഭർത്താവ് നടൻ നാഗ ചൈതന്യ കഴിഞ്ഞ വർഷം ഡിസംബറിലാണ് വിവാഹിതനായത്. ശോഭിത ധുലിപാലയെയാണ് നടൻ വിവാഹം ചെയ്തത്. രാജിന്റെ ഭാര്യ ശ്യാമലിക്കും സമാന്തയ്ക്കുമിടയിൽ പ്രശ്നങ്ങളുണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന വാദങ്ങൾ.