ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ തന്നെ, ഉറപ്പിച്ച് സല്യൂട്ട് ട്രെയിലര്‍ , റിലീസ് തീയതി

കെ ആര്‍ അനൂപ്

ചൊവ്വ, 8 മാര്‍ച്ച് 2022 (12:45 IST)
ചുരുളി, ഭൂതകാലം, മധുരം എന്നീ ചിത്രങ്ങള്‍ക്കുശേഷം സോണി ലീവില്‍ റിലീസ് ചെയ്യുന്ന മലയാളം ചിത്രമാണ് സല്യൂട്ട്. സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. മാര്‍ച്ച് 18ന് സ്ട്രീമിങ് ആരംഭിക്കും. ഇനി 10 ദിവസം ബാക്കി നില്‍ക്കെ പുതിയ ട്രെയിലര്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കി.
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ തന്നെയാണെന്ന് ഉറപ്പു നല്‍കി ട്രെയിലര്‍.അരവിന്ദ് കരുണാകരന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായി ദുല്‍ഖര്‍ വേഷമിടും.
 
 നേരത്തെ തിയറ്റര്‍ റിലീസിനോടനുബന്ധിച്ച് ട്രെയിലര്‍ പുറത്തിറക്കിയിരുന്നു. ജനുവരി 14നായിരുന്നു റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. പിന്നീട് അത് മാറ്റി ഒ.ടി.ടിയില്‍ എത്തിക്കുകയായിരുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍