രാത്രി ഹോട്ടലിന്റെ വാതില്‍ മുട്ടിവിളിച്ചു, കാണുമ്പോഴൊക്കെ സെക്‌സിന് ആവശ്യപ്പെട്ടു; നിര്‍മാതാവിനെതിരെ ലൈംഗിക ആരോപണവുമായി നടി

Webdunia
തിങ്കള്‍, 18 ഡിസം‌ബര്‍ 2017 (12:44 IST)
പ്രശസ്ത സിനിമാ നിര്‍മാതാവിനെതിരെ ലൈംഗിക ആരോപണവുമായി ഓസ്‌കാര്‍ പുരസ്‌കാരം നോമിനേഷന്‍ ലഭിച്ച നടി. നിര്‍മാതാവ് നിരന്തരം തന്നെ വേട്ടയാടിയെന്നും വഴങ്ങിക്കൊടുക്കാത്തതിനാല്‍ ഏറെ പ്രയാസം നേരിടേണ്ടിവന്നുവെന്നുമാണ് നടി വെളിപ്പെടുത്തി. 
 
ന്യൂയോര്‍ക്ക് ടൈംസിലെഴുത്തിയ ലേഖനത്തിലാണ് ഇത് വെളിപ്പെടുത്തിയിരിക്കുന്നത്. ഫ്രിദ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഓസ്‌കര്‍ നോമിനേഷന്‍ ഉള്‍പ്പെടെ സ്വന്തമാക്കിയ സല്‍മ ഹയക് ആണ് ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരേ രംഗത്തുവന്നിരിക്കുന്നത്. 
 
വളരെ മോശമായ തരത്തിലാണ് നിര്‍മാതാവ് തന്നോട് പെരുമാറിയിരുന്നത്. കാണുന്ന വേളയിലെല്ലാം സെക്‌സിന് ആവശ്യപ്പെട്ടുവത്രെ. നിരസിച്ചപ്പോള്‍ ഹോട്ടലുകളിലും സിനിമാ ലൊക്കേഷനുകളിലും നിര്‍മാതാവ് എത്തി. ഇദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ വ്യത്യസ്തമായിരുന്നുവെന്ന് നടി ലേഖനത്തില്‍ വെളിപ്പെടുത്തുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article