'അമ്മയറിയാതെ' പരമ്പരയിലെ നടി, സായ്കുമാറിന്റെ പെങ്ങള്‍; ശൈലജയുടെ വിശേഷങ്ങള്‍ അറിയാം

ഞായര്‍, 21 നവം‌ബര്‍ 2021 (08:58 IST)
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സൂപ്പര്‍ഹിറ്റ് പരമ്പരയാണ് 'അമ്മയറിയാതെ'. കുടുംബപ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരമ്പരകളില്‍ ഒന്ന്. ഈ സീരിയലില്‍ വിനീതിന്റെ അമ്മ കഥാപാത്രത്തിന്റെ പേര് സുഭദ്ര എന്നാണ്. കൊട്ടാരക്കര ശ്രീധന്‍ നായരുടെ മകളും നടന്‍ സായികുമാറിന്റെ സഹോദരിയുമാണ് സുഭദ്ര എന്ന കഥാപാത്രത്തെ സീരിയലില്‍ അവതരിപ്പിക്കുന്ന ശൈലജ ശ്രീധരന്‍ നായര്‍. ഇക്കാര്യം പ്രേക്ഷകരില്‍ പലര്‍ക്കും അറിയില്ല. 
 
പ്രശസ്ത നടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ഇളയ മകളാണ് ശൈലജ. അച്ഛന് ശേഷം മക്കളായ സായികുമാറും ശോഭ മോഹനും അഭിനയത്തിലേയ്ക്ക് എത്തിയിരുന്നു. ഇരുവരും അഭിനയരംഗത്ത് ഇപ്പോഴും സജീവമാണ്. ഇതിനു പിന്നാലെയാണ് ഇരുവരുടെയും സഹോദരി ശൈലജയും അഭിനയരംഗത്തേക്ക് എത്തിയത്. 
 
സിനിമയിലും സജീവ സാന്നിധ്യമാകുകയാണ് ശൈലജ. ഉടന്‍ പുറത്തിറങ്ങുന്ന ദുല്‍ഖര്‍ സല്‍മാന്റെ 'സല്യൂട്ട്', ജോജു ജോര്‍ജിന്റെ 'ഒരു താത്വിക അവലോകനം' എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ ശൈലജ എത്തുന്നുണ്ട്. അച്ഛന്റെ മേല്‍വിലാസമില്ലാതെ ഓഡീഷനിലൂടെയാണ് താരം സിനിമയില്‍ എത്തിയിരിക്കുന്നത്. ഓഡിഷനില്‍ പങ്കെടുത്ത് കഴിവ് തെളിയിച്ചാണ്. അപ്പോള്‍ മാത്രമാണ് കൊട്ടാരക്കര ശ്രീധരന്‍ നായരുടെ മകളാണെന്ന് പലരും തിരിച്ചറിഞ്ഞത്. 
 
പഠിക്കുന്ന സമയത്ത് ഒരു സ്‌കൂള്‍ നാടകത്തില്‍ പോലും അഭിനയിച്ചിട്ടില്ലെന്നാണ് ശൈലജ പറയുന്നത്. വീട്ടില്‍ എന്തെങ്കിലും ഒരു ചടങ്ങുണ്ടെങ്കില്‍ പോലും ക്യാമറയുടെ മുന്നില്‍ നിന്നു മാറി നില്‍ക്കും. ഡിഗ്രി ഫസ്റ്റ് ഇയര്‍ പഠിക്കുന്ന സമയത്ത് ഒരു സിനിമയില്‍ നായികയായി അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നെങ്കിലും താന്‍ വേണ്ടെന്നുവയ്ക്കുകയായിരുന്നെന്നും നടി പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍