ഗംഭീര മേക്കോവറിൽ കീർത്തി സുരേഷ്, 'സാണി കായിദം' ഫസ്റ്റ് ലുക്ക്

കെ ആര്‍ അനൂപ്
തിങ്കള്‍, 16 നവം‌ബര്‍ 2020 (23:47 IST)
കീർത്തി സുരേഷും സംവിധായകന്‍ സെൽവ രാഘവനും പ്രധാനവേഷങ്ങളിലെത്തുന്ന 'സാണി കായിദം' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു. ഗംഭീര മേക്കോവറിലാണ് കീർത്തി സുരേഷും സെൽവ രാഘവനും പോസ്റ്ററിൽ കാണാനാകുന്നത്. ധനുഷ് തൻറെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്.
 
അരുൺ മാതേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ‘റോക്കി’ റിലീസിന് കാത്തിരിക്കുകയാണ്. ‘സില്ലു കരുപ്പട്ടി’ ഫെയിം യാമിനി യജ്ഞമൂർത്തിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. യുവൻ ഷങ്കർ രാജയാണ് സംഗീതം ഒരുക്കുന്നത്. സ്‌ക്രീൻ സീൻ സ്റ്റുഡിയോ ഈ സിനിമ നിര്‍മ്മിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article