അതേസമയം 'ജഗമേ തന്തിരം', 'കർണൻ', എന്നീ ധനുഷ് ചിത്രങ്ങൾക്കായി ആരാധകർ കാത്തിരിക്കുകയാണ്. ‘അത്രംഗി രേ' എന്ന പേരിൽ ഒരു ഹിന്ദി ചിത്രത്തിലും ധനുഷ് അഭിനയിക്കുന്നുണ്ട്.
ഹൻസികയ്ക്ക് ആകട്ടെ ‘മഹാ’, 'പാർട്ണർ' എന്നീ ചിത്രങ്ങളാണ് ഉള്ളത്. ധനുഷും ഹൻസികയും മുമ്പ് അഭിനയിച്ചത് ‘മാപ്പിളൈ’ എന്ന ചിത്രത്തിലാണ്. ഇത് നടിയുടെ ആദ്യ തമിഴ് ചിത്രമായിരുന്നു. സംവിധായകൻ മിത്രനുമായി ധനുഷ് ‘യാരടി നീ മോഹിനി’, ‘കുട്ടി’, ‘ഉത്തമപുത്തിരൻ’ എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.