അഭിമുഖങ്ങളിലെ ഷൈനല്ല തിരശ്ശീലയിലെ ഷൈന്‍,അയാളുടേത് അപാര റേഞ്ചുള്ള ശരീരഭാഷയാണ്:എസ്.ശാരദക്കുട്ടി

കെ ആര്‍ അനൂപ്

ബുധന്‍, 14 ഡിസം‌ബര്‍ 2022 (09:07 IST)
ഷൈന്‍ ടോം ചാക്കോയെ അഭിനേതാവെന്ന നിലയില്‍ മാറ്റിനിര്‍ത്തിയാല്‍ നഷ്ടം മലയാള സിനിമക്കു തന്നെയാകുമെന്ന് എഴുത്തുകാരിയും കോളേജ് അധ്യാപിക്കുകയുമായ എസ്.ശാരദക്കുട്ടി.അയാളുടേത് അപാര റേഞ്ചുള്ള ശരീരഭാഷയാണ്. അഭിമുഖങ്ങളിലെ ഷൈനല്ല തിരശ്ശീലയിലെ ഷൈന്‍ എന്നും സുരാജിന്റെ റോയ് എന്ന സിനിമ കണ്ട ശേഷം ഫെയ്‌സ്ബുക്കില്‍ അവര്‍ കുറിച്ചു.
 
എസ്. ശാരദക്കുട്ടിയുടെ കുറിപ്പ്
 
Sony liv ല്‍ Roy എന്ന സിനിമ കണ്ടു. Sunil Ibrahim ആണ് സംവിധാനം . സുരാജ് വെഞ്ഞാറമ്മൂട് കുറെ സിനിമകളിലായി മിതത്വമുള്ള ഭാവ പ്രകടനം കൊണ്ട് തന്റെ സിനിമകളുടെ കേന്ദ്രമായി മാറുന്നുണ്ട്. എന്തൊരു നിയന്ത്രണമാണ് ശബ്ദത്തിലും ഭാവപ്രകടനങ്ങളിലും ചലനങ്ങളിലും  Roy എന്ന കേന്ദ്ര കഥാപാത്രം കടന്നുപോകുന്ന ഭ്രമാത്മകതകള്‍ , സംഘര്‍ഷങ്ങള്‍, ഭയങ്ങള്‍ എല്ലാം എത്ര ഭദ്രമായി സുരാജിന്റെ ശരീരത്തില്‍ . 
 
ഷൈന്‍ ടോം ചാക്കോയെ അഭിനേതാവെന്ന നിലയില്‍ മാറ്റിനിര്‍ത്തിയാല്‍ നഷ്ടം മലയാള സിനിമക്കു തന്നെയാകും. അയാളുടേത് അപാര റേഞ്ചുള്ള ശരീരഭാഷയാണ്. അഭിമുഖങ്ങളിലെ ഷൈനല്ല തിരശ്ശീലയിലെ ഷൈന്‍. ഇതുവരെ നമ്മള്‍ കണ്ട സിനിമകളിലെ പോലീസ് ഇന്‍സ്‌പെക്ടറല്ല ഈ സിനിമയില്‍ ഷൈന്‍ ചെയ്തത്. ടീനയായി സിജാ റോസും ആസിഫ് ആയി ജിന്‍സ് ഭാസ്‌കറും ക്ലീനായ പ്രകടനം .
 
സുനിലിന്റെ തന്നെ സംഭാഷണവും തിരക്കഥയും മുറുക്കമുള്ളത്. ഒരു നിമിഷം ശ്രദ്ധ വിട്ടു പോകാതെ നമ്മള്‍ കേട്ടിരിക്കുന്നത്ര കരുതലോടെ ആണ് ശബ്ദവിന്യാസം. 
 
പെട്ടെന്ന് നിലച്ചുപോയ ശരീരം പോലെ സിനിമ ഒരു ഞൊടിയില്‍ ഒന്നും പറയാതെ നിന്നു പോയതു പോലെ തോന്നി.
 
സുരാജിനും ഷൈനിനും സുനില്‍ ഇബ്രാഹിമിനും നന്ദി.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍