തെലുങ്ക് സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ആലിയ ഭട്ടും ഒലിവിയ മോറിസും, തീര്‍ന്നില്ല ബോളിവുഡില്‍ നിന്ന് ഒരു നടന്‍ കൂടി ടോളിവുഡിലേക്ക് !

കെ ആര്‍ അനൂപ്
വെള്ളി, 11 മാര്‍ച്ച് 2022 (11:07 IST)
ഈ വര്‍ഷം റിലീസിന് എത്തുന്ന വമ്പന്‍ ചിത്രങ്ങളിലൊന്നാണ് രാജമൗലിയുടെ 'ആര്‍ ആര്‍ആര്‍'. ഈ ചിത്രത്തിലൂടെ ഒലിവിയ മോറിസും ആലിയ ഭട്ടും തെലുങ്ക് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. ജൂനിയര്‍ എന്‍ടിആറിന്റെയും രാംചരണിന്റെയും നായികമാരായി ഇരുവരും ചിത്രത്തിലുണ്ടാകും. ബോളിവുഡ് താരം അജയ് ദേവ്ഗണ്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.അദ്ദേഹത്തിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണിത്.
 
മാര്‍ച്ച് 25ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.ഡിവിവി എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിക്കുന്ന 'ആര്‍ആര്‍ആര്‍' 2022 ജനുവരി 7 ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചെങ്കിലും അത് മാറ്റിയിരുന്നു.
 
ആക്ഷനും ഇമോഷനും ഒരുപോലെ ചേര്‍ത്ത് പുറത്തുവന്ന ട്രെയിലര്‍ ശ്രദ്ധ നേടുന്നു.വരും ദിവസങ്ങളില്‍ പ്രൊമോഷനുകളുടെ കാര്യത്തിലും പൂര്‍ണ്ണ ശ്രദ്ധ നല്‍കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article