'ബാഹുബലി 3' എപ്പോള്‍ ? പ്രഭാസിന്റെ കൈയ്യില്‍ ഉത്തരമുണ്ട് !

കെ ആര്‍ അനൂപ്

ബുധന്‍, 9 മാര്‍ച്ച് 2022 (14:57 IST)
ഇന്ത്യന്‍ സിനിമ ലോകം ആഘോഷമാക്കിയ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു ബാഹുബലി. 2020ലെ കോവിഡ് കാലത്ത് വീണ്ടും തിയേറ്ററുകള്‍ തുറന്നപ്പോള്‍ ആളുകളെ നിറയ്ക്കാന്‍ ആദ്യമെത്തിയത് ബാഹുബലി ആയിരുന്നു. അത്രത്തോളം ഈ സിനിമയെ പ്രഭാസിന്റെ ആരാധകര്‍ സ്‌നേഹിക്കുന്നു. ഇപ്പോഴിതാ ബാഹുബലി 3നെ കുറിച്ച് പറയുകയാണ് നടന്‍.
 
ബാഹുബലി 3 പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് സാധ്യതയുണ്ടെന്നാണ് പ്രഭാസ് മറുപടി പറഞ്ഞത്. പക്ഷേ അത് എപ്പോള്‍ എങ്ങനെയെന്ന കാര്യത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അതിനെക്കുറിച്ച് സിനിമയുടെ സംവിധായകന്‍ രാജമൗലി സാറിന് മാത്രമേ പറയാനാകൂ നടന്‍ ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
 
ബാഹുബലി ഒരുപാട് സാധ്യതകളുള്ള ചിത്രമാണെന്നും സിനിമയ്ക്ക് മൂന്നും നാലും ഭാഗങ്ങള്‍ ചെയ്യാവുന്നതാണ് എന്നും പ്രഭാസ് പറയുന്നു. ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുന്നതിനെ പറ്റിയും ആലോചിക്കുന്നുണ്ടെന്നും നടന്‍ വെളിപ്പെടുത്തി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍