വിധിയും പ്രണയവും തമ്മിലുള്ള യുദ്ധം, രാധേശ്യാമിന്റെ ട്രെയിലര്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 28 ഫെബ്രുവരി 2022 (15:02 IST)
ഒരു പതിറ്റാണ്ടിന് ശേഷം പ്രഭാസ് റൊമാന്റിക് വേഷം കൈകാര്യം ചെയ്യുന്ന ചിത്രമെന്ന ഖ്യാതിയോടെയാണ് രാധേശ്യാം ഒരുങ്ങുന്നത്. പൂജാ ഹെഗ്ഡെയും പ്രഭാസും താരജോഡികളായി ഒന്നിച്ചഭിനയിക്കുന്ന ചിത്രം മാര്‍ച്ച് 11 നാണ് റിലീസ്.മാര്‍ച്ച് 2-ന് ട്രെയിലര്‍ പുറത്തിറങ്ങും.
 
വിധിയും പ്രണയവും തമ്മിലുള്ള ഏറ്റവും വലിയ യുദ്ധം എന്നാണ് രാധേശ്യാമിന്റെ ട്രെയിലര്‍ പുറത്തുവരുന്ന വിവരം പങ്കുവെച്ചുകൊണ്ട് നിര്‍മ്മാതാക്കള്‍ അറിയിച്ചത്.
 
പ്രമുഖ സംവിധായകന്‍ രാധാകൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം യുവി ക്രിയേഷന്റെ ബാനറില്‍ വംസി, പ്രമോദ് എന്നിവരാണ് നിര്‍മ്മിക്കുന്നത്.പ്രഭാസ്, പൂജ ഹെഗ്ഡെ, ഭാഗ്യശ്രീ, സാഷാ ചേത്രി, റിദ്ധി കുമാര്‍, ജഗപതി ബാബു, ജയറാം തുടങ്ങി വന്‍താരനിരയുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍