എൻഗേജ്മെൻ്റിന് അലറിയത് എൻ്റെ ചടങ്ങായത് കൊണ്ടാണ്, കല്യാണത്തിനും ഞാൻ അലറും

Webdunia
ചൊവ്വ, 7 മാര്‍ച്ച് 2023 (14:21 IST)
മലയാളം ബിഗ്ബോസ് റിയാലിറ്റി ഷോയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകപിന്തുണ ലഭിച്ച മത്സരാർഥിയാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. സീസൺ നാലിലെ വിജയിയാകാൻ സാധിച്ചില്ലെങ്കിലും ഷോ അവസാനിച്ചും പൊതുരംഗത്ത് റോബിൻ സഹീവമാണ്.അടുത്തിടെയാണ് മോഡലും നടിയുമായ ആരതിപൊടിയുമായുള്ള റോബിൻ്റെ വിവാഹനിശ്ചയം കഴിഞ്ഞത്. ചടങ്ങിനിടെ റോബിൻ നടത്തിയ ചില പ്രകടനങ്ങളും പ്രസ്താവനകളും വൈറലായിരുന്നു. ഇതിനെ പറ്റി പ്രതികരിച്ചിരിക്കുകയാണ് താരം ഇപ്പോൾ.
 
 ഞാൻ വിചാരിച്ചതിലും മനോഹരമായാണ് ആ ചടങ്ങ് കഴിഞ്ഞത്. ഞാൻ 32 വർഷം കാത്തിരുന്നതിൽ അർഥമുണ്ടായി. ദൈവം എനിക്ക് നല്ലത് കരുതിവെച്ചത് കൊണ്ടാണ് വിവാഹം വൈകിയത്. എൻ്റെ പെണ്ണിനെ പ്രൊട്ടക്ട് ചെയ്യേണ്ടത് എൻ്റെ ഉത്തരവാദിത്വമാണ്.മൂക്കാമണ്ട സ്റ്റേറ്റ്മെൻ്റ് തെറ്റായെന്ന് പലരും പറഞ്ഞു. എൻ്റെ പെണ്ണിനെ പറ്റിയാണ് പറഞ്ഞത്. ഞാൻ പ്രതികരിക്കും. എന്നെ പോലെ പറയാൻ എത്ര സെലിബ്രിറ്റികൾക്ക് ചങ്കൂറ്റമുണ്ട്. എൻ്റെ എൻഗേജ്മെൻ്റിന് അലറിയത് എൻ്റെ ചടങ്ങായത് കൊണ്ടാണ്. അതെല്ലാം വ്യക്തിപരമായ കാര്യമാണ്.എന്നോട് മാറാൻ പലരും ആവശ്യപ്പെടുന്നുണ്ട്. പക്ഷേ ഞാൻ മാറില്ല. കല്യാണത്തിനും അലറും. റോബിൻ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article