'കലാപക്കാരാ', റിതികാ സിംഗിന്റെ ഐറ്റം നമ്പര്‍, ദുല്‍ഖറിന്റെ 'കിംഗ് ഓഫ് കൊത്ത' കളര്‍ ആകും

കെ ആര്‍ അനൂപ്

വ്യാഴം, 27 ജൂലൈ 2023 (17:24 IST)
'കിംഗ് ഓഫ് കൊത്ത'യെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ ചിത്രത്തിലെ ഐറ്റം നമ്പര്‍ ദുല്‍ഖറിന്റെ ജന്മദിനത്തില്‍ പുറത്തുവരും.റിതികാ സിംഗും ദുല്‍ഖറിനൊപ്പം ഉള്ള ഗാനരംഗത്ത് പ്രത്യക്ഷപ്പെടും. 
 
'കലാപക്കാരാ'എന്ന് മലയാളത്തിലും 'ഹല്ലാ മച്ചാരെ'എന്ന് തെലുങ്കിലും തമിഴില്‍ 'കലാട്ടക്കാരന്‍', ഹിന്ദിയില്‍ 'ജല ജല ഹായ്' എന്നിങ്ങനെയാണ് പാട്ട് ആരംഭിക്കുന്നത്.
ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ മലയാള ചിത്രം കൂടിയാണിത്.'കിംഗ് ഓഫ് കൊത്ത' ഓണത്തിന് പ്രദര്‍ശനത്തിന് എത്തും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍