മോഹൻലാലിനെയും ഫഹദിനെയും ചേർത്തുപിടിച്ച് രഞ്‌ജിത്ത്, അണിയറയിൽ വമ്പൻ ചിത്രം ?

കെ ആര്‍ അനൂപ്
ശനി, 23 ജനുവരി 2021 (14:13 IST)
മലയാളത്തിൻറെ നടനവിസ്മയം ആണ് മോഹൻലാൽ. വേറിട്ട അഭിനയ ശൈലിയിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന യുവതാരമാണ് ഫഹദ് ഫാസിൽ. ഇരുവർക്കുമൊപ്പം സംവിധായകൻ രഞ്ജിത്തും ഒന്നിക്കുകയാണെങ്കിൽ സിനിമാപ്രേമികൾക്ക് വമ്പൻ ഒരു ചിത്രം പ്രതീക്ഷിക്കാം. മോഹൻലാൽ, ഫഹദ് ഫാസിൽ, രഞ്ജിത്ത് മൂവരും ഒന്നിക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കർ രാമകൃഷ്ണൻ.
 
"ഒരു ഇതിഹാസവും ഒരു ഇതിഹാസമായി മാറി കൊണ്ടിരിക്കുന്ന താരവും സൂപ്പർ റൈറ്ററും" - ശങ്കർ രാമകൃഷ്ണൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
 
ഇതിനുമുമ്പ് ഫഹദും മോഹൻലാലും ഒരു ചിത്രത്തിനായി ഒന്നിച്ചിട്ടുണ്ട്. 2013ൽ പുറത്തിറങ്ങിയ ത്രില്ലർ റെഡ് വൈൻ ആയിരുന്നു അത്. ഫഹദ് അവതരിപ്പിച്ച അനൂപ് എന്ന കഥാപാത്രത്തിൻറെ കൊലപാതക കേസ് അന്വേഷിക്കാൻ എത്തുന്ന ഉദ്യോഗസ്ഥനായാണ് മോഹൻലാൽ ആ ചിത്രത്തിൽ എത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article