സിനിമ പൊളിഞ്ഞു, അടുത്ത പടം ഫ്രീയായി അഭിനയിക്കാം, വാക്ക് കൊടുത്ത് തെലുങ്ക് സൂപ്പര്‍ താരം രവി തേജ

കെ ആര്‍ അനൂപ്
ബുധന്‍, 3 ഓഗസ്റ്റ് 2022 (14:57 IST)
തെലുങ്ക് സിനിമയിലെ സൂപ്പര്‍താരമാണ് രവി തേജ. നടന്‍ നായകനായി എത്തിയ രാമറാവു ഓണ്‍ ഡ്യൂട്ടി എന്ന ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. തന്നെ വച്ച് സിനിമ എടുക്കാന്‍ നിര്‍മാതാവിന് മുമ്പിലേക്ക് സൂപ്പര്‍താരം ഒരു ഓഫറുമായി എത്തി. അടുത്ത സിനിമ ഫ്രീയായി അഭിനയിച്ചു തരാം.
 
ശരത് മാണ്ഡവ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് രാമറാവു ഓണ്‍ ഡ്യൂട്ടി.സുധാകര്‍ ചെറുകുറി ആയിരുന്നു നിര്‍മ്മാതാവ്. രവി തേജ ഫ്രീ ആയിട്ട് അഭിനയിക്കുന്നതിനാല്‍ അടുത്ത സിനിമയിലൂടെ ഈ നഷ്ടം നികത്താന്‍ ആകുമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാവ്.

അനുബന്ധ വാര്‍ത്തകള്‍

Next Article