ഇതിൽ കപിലേത് ? രൺവീർ ഏത് ?? വൈറലായി രൺവീർ സിങ് കപിൽദേവായി അഭിനയിക്കുന്ന 83 ലെ ചിത്രം

റോയ് തോമസ്

തിങ്കള്‍, 11 നവം‌ബര്‍ 2019 (15:44 IST)
ബോളിവുഡിൽ ഇപ്പോൾ ബയോപ്പിക്കുകളുടെ കാലമാണ് ഇതിൽ തന്നെ സുഷാന്ത് സിങ് രാജ്പുത്ത് ധോണിയായി അഭിനയിച്ചതും മുൻ ഇന്ത്യൻ ക്യാപ്റ്റൻ അസറുദ്ദീനായി ഇമ്രാൻ ഹാഷ്മി അഭിനയിച്ചതുമെല്ലാം ഉൾപ്പെടുന്നു. എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത് രൺവീർ സിങ് അഭിനയിക്കുന്ന 83 എന്ന ചിത്രത്തിലെ ചിത്രമാണ്. 
 
1983ലെ ഇന്ത്യൻ വിശ്വവിജയത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് വിജയം സമ്മാനിച്ച നായകൻ കപിൽ ദേവായി എത്തുന്നത് രൺവീർ സിങാണ്. 
 
ചിത്രം പ്രഖ്യാപിച്ചത് മുതൽ രൺവീർ സിങ് എങനെയായിരിക്കും കപിലിനെ അവതരിപ്പിക്കുന്നത് എന്ന് സംശയിച്ചിരുന്നവരാണ് അധികവും എന്നാൽ ഇപ്പോൾ രൺവീർ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന ചിത്രം കണ്ട് ക്രിക്കറ്റ് ലോകവും ഒപ്പം തന്നെ സിനിമാ താരങ്ങളും ഒരേപ്പോലെ  ഞെട്ടിയിരിക്കുകയാണ്. 
 
ഒറ്റക്കാലില്‍ നിന്നുള്ള കപിലിന്റെ പ്രശസ്തമായ ഷോട്ടിന്റെ ചിത്രമാണ്  രൺവീർ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിട്ടുള്ളത്. ഇതിനടിയിൽ നടരാജാ ഷോട്ട് എന്നാണ് താരം കുറിച്ചിരിക്കുന്നത്.  
 
ഏപ്രിലിൽ തിയേറ്ററുകളിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കബീർ സിങാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍