മലയാള സിനിമയിൽ പണ്ടും കാസ്റ്റിങ് കൌച്ച് ഉണ്ടായിരുന്നു: വൈശാലി നായിക പറയുന്നു

നീലിമ ലക്ഷ്മി മോഹൻ

തിങ്കള്‍, 11 നവം‌ബര്‍ 2019 (11:25 IST)
മലയാള സിനിമയിൽ തന്റെ കാലത്തും കാസ്റ്റിങ് കൌച്ച് ഉണ്ടായിരുന്നുവെന്ന് പഴയകാല നടി സുപർണ ആനന്ദ്. വൈശാലി എന്ന സിനിമയിലെ ഋഷ്യശൃംഗനെ വശീകരിച്ച വൈശാലിയെ ഇന്നും മലയാളികള്‍ മറക്കാനിടയില്ല. മലയാള സിനിമയില്‍ തന്റെ കാലത്തും കാസ്റ്റിങ് കൗച്ച് ഉണ്ടായിരുന്നു എന്നാണ് താരം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
 
കാസ്റ്റിങ് കൗച്ച് ദുഖകരമായ കാര്യമാണ്, പുരുഷ കേന്ദ്രീകൃതമാണ് ഇന്ന് സിനിമയെന്നും സിനിമയിലെ വനിതാ കൂട്ടായ്മകളെ സ്വാഗതം ചെയ്യുന്നതായും സുപര്‍ണ പറഞ്ഞു. ഇപ്പോഴത്തെ പ്രായത്തിന് അനുസരിച്ച് അവസരം ലഭിക്കുകയാണെങ്കില്‍ ഇനിയും മലയാളത്തില്‍ അഭിനയിക്കുമെന്നും നടി വ്യക്തമാക്കി.
 
1988ല്‍ ഭരതന്‍ ഒരുക്കിയ ‘വൈശാലി’യിലെ നായകനും നായികയും ഒരുപോലെ ശ്രദ്ധേയമായിരുന്നു. ഋഷ്യശൃംഗനായി എത്തിയ സഞ്ജയും സുപര്‍ണയും വിവാഹിതരായിരുന്നു. 2007ല്‍ ഇവര്‍ വേര്‍പിരിയുകയും ചെയ്തിരുന്നു. രണ്ട് കുട്ടികളുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍