തന്നിലെ നടനെ വളർത്താൻ ആഗ്രഹിക്കുന്ന ആർത്തിപിടിച്ച കലാകാരനാണ് നിവിൻ, അളിയാ കണ്ണ് നിറഞ്ഞുപോയി; മൂത്തോനെ കുറിച്ച് ജൂഡ് ആന്റണി

ഗോൾഡ ഡിസൂസ

ഞായര്‍, 10 നവം‌ബര്‍ 2019 (13:20 IST)
ഗീതു മോഹൻ‌ദാസ് സംവിധാനം ചെയ്ത് നിവിന്‍ പോളി കേന്ദ്രകഥാപാത്രമായ മൂത്തോന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. നിവിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് തന്നെ എന്ന് നിശംസയം പറയാം. ഇപ്പോഴിതാ ചിത്രത്തെ അഭിനന്ദിച്ച് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫും ഇപ്പോള്‍ രംഗത്തെത്തി. തന്നിലെ നടനെ വളർത്താൻ ആഗ്രഹിക്കുന്ന ആർത്തിപിടിച്ച കലാകാരനാണ് നിവിനെന്ന് ജൂഡ് കുറിച്ചു. 
 
പോസ്റ്റിന്റെ പൂർണരൂപം: 
 
 "മൂത്തോ ൻ ".. പുതിയൊരു സിനിമാ അനുഭവം. ഇത്തരമൊരു കഥാതന്തു കയ്യടക്കത്തോടെ അവതരിപ്പിച്ച ഗീതു മോഹൻദാസ് എന്ന സംവിധായികക്ക് ഒരു വലിയ കയ്യടി. രാജീവ് രവിയുടെ മികച്ച ദൃശ്യങ്ങളും ദിലീഷേട്ടനും റോഷനും അടക്കം അഭിനയിച്ച എല്ലാവരുടെയും മികച്ച പ്രകടനങ്ങളും സിനിമയെ വേറൊരു തലത്തിലേക്ക് കൊണ്ട് പോയി. എന്നെ ഒരു പാട് സന്തോഷപ്പെടുത്തിയത് നിവിൻ പൊളി എന്ന നടനാണ്. മലർവാടിയിൽ അസിസ്റ്റന്റ് ഡിറക്ടർ ആയി ജോലി ചെയ്ത സമയത്തു ചില സീനുകൾ അഭിനയിച്ച ശേഷം അവൻ എന്നോട് ചോദിക്കുമായിരുന്നു ഇതിലും നന്നാക്കാൻ പറ്റുമല്ലേ എന്ന്. തന്നിലെ നടനെ വളർത്താൻ ആഗ്രഹിക്കുന്ന ഒരു ആർത്തിപിടിച്ച കലാകാരനെ ഞാൻ അന്ന് അവനിൽ കണ്ടിരുന്നു. ഇടക്കെപ്പോഴോ അത് മിസ് ആയോ എന്നെനിക്കു തോന്നിയിരുന്നു. ഇല്ല. എനിക്കാണ് തെറ്റിയത്. അവനു ഒരു മാറ്റവുമില്ല. അവൻ വളർന്നുകൊണ്ടേയിരിക്കും. ഇനിയും ഇതിലും മികച്ച കഥാപാത്രങ്ങളുമായി അവൻ നമ്മളെ വിസ്മയിപ്പിക്കും. നിവിൻ അളിയാ, കണ്ണ് നിറഞ്ഞു പോയി ..സന്തോഷമായി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍