അബിളിയും സുഡാനിയും കുംബളങ്ങിയും വഴി മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ച അഭിനേതാവാണ് സൗബിൻ ഷാഹിർ. വരുന്നതും വരാനിരിക്കുന്നതുമായി ഒട്ടേറെ ചിത്രങ്ങൾ സൗബിന്റെ കയ്യിലുണ്ട്. എന്നാൽ ഇപ്പോൾ വാർത്തയായിരിക്കുന്നത് പറവക്ക് ശേഷം സൗബിൻ അടുത്തതായി ചെയ്യുവാനിരിക്കുന്ന ചിത്രത്തെ പറ്റിയാണ്. സിനിമാ നിരൂപകനായ മനീഷ് നാരയണന് നൽകിയ അഭിമുഖത്തിലാണ് സൗബിൻ തന്റെ സ്വപ്നചിത്രത്തെ പറ്റി വെളിപ്പെടുത്തിയത്. തന്റെ സ്വപ്നചിത്രത്തിൽ നായകനായി കരുതിയിരുന്നതാകട്ടെ മലയാളികളുടെ സ്വന്തം മെഗാസ്റ്റാറിനെയും.
ഞാൻ സംവിധാന രംഗത്തിലേക്ക് വരുമ്പോൾ ആദ്യം ചെയ്യണമെന്ന് കരുതിയ ചിത്രമായിരുന്നു മമ്മൂക്കയുമൊത്തുള്ള പണി പാളി എന്ന ചിത്രം. ഒട്ടേറെ സങ്കീർണതകൾ നിറഞ്ഞ മൈൻഡ് ഗെയിം പോലെയാണ് ചിത്രം പ്ലാൻ ചെയ്തിരുന്നത്. പണി പാളി എന്ന് പേരിട്ടിരുന്ന ചിത്രം എനിക്ക് ഹൃദയത്തോട് വളരെയേറെ അടുത്തു നിൽക്കുന്നതാണ് അതുകൊണ്ട് തന്നെ മറ്റൊരു ചിത്രത്തിൽ കഴിവ് തെളിയിച്ചതിന് ശേഷം ചെയ്യുവാൻ തീരുമാനിക്കുകയായിരുന്നു.അങ്ങനെയാണ് പറവയിലേക്ക് എത്തുന്നത് സൗബിൻ പറയുന്നു.