'ഉപ്പും മുളകും' താരങ്ങള്‍ സിനിമയിലും അച്ഛനും മകളും,'റാണി' ട്രെയിലര്‍ കണ്ടോ?

കെ ആര്‍ അനൂപ്
ശനി, 22 ഏപ്രില്‍ 2023 (09:13 IST)
'ഉപ്പും മുളകും' താരങ്ങളായ ബിജു സോപാനവും ശിവാനി മേനോനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'റാണി'.നിസാമുദീന്‍ നാസറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്.
എസ്.എം.ടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ കഥ കഥ മണിസ് ദിവാകറിന്റേതാണ്.
 
ജയന്‍ ചേര്‍ത്തല, കുളപ്പുള്ളി ലീല, മഖ്ബൂല്‍ സല്‍മാന്‍, കണ്ണന്‍ പട്ടാമ്പി, അന്‍സാല്‍ പള്ളുരുത്തി, റിയാസ് പത്താന്‍, ജെന്‍സന്‍ ആലപ്പാട്ട്, കവിത ബൈജു, ദാസേട്ടന്‍ കോഴിക്കോട്, ആരോമല്‍ ബി.എസ്, ശ്രീദേവ് പുത്തേടത്ത് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഛായാഗ്രഹണം:അരവിന്ദ് ഉണ്ണി,എഡിറ്റര്‍ വി.ഉണ്ണികൃഷ്ണന്‍.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article