ഡോ. ബിജുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ടോവിനോ തോമസ് ആണ് നായകന്‍. താന്‍ വാങ്ങാനുള്ള പ്രതിഫലത്തിന്റെ പകുതിപോലും ഈ ചിത്രത്തിനായി വാങ്ങിയിട്ടില്ലെന്ന് ടോവിനോ പറഞ്ഞു. നടന്‍ അഭിനയിക്കുന്ന വഴക്ക് എന്ന ചിത്രത്തിനും പ്രതിഫലം വാങ്ങിയിട്ടില്ല. ആ ചിത്രത്തിനായി കുറച്ച് അധികം പൈസ ഇന്‍വെസ്റ്റ് ചെയ്തിട്ടുണ്ടെന്നും ടോവിനോ പറഞ്ഞു.പൈസ വരും പോകും പക്ഷേ ഇത്തരം സിനിമകള്‍ ചെയ്യുമ്പോള്‍ വല്ലാത്ത സാറ്റിസ്ഫാക്ഷനാണ് കിട്ടുന്നതെന്നും നടള്‍ കൂട്ടിച്ചേര്‍ത്തു.