സജീഷിന്റെ വാക്കുകളിലേക്ക്
2018 ലാണ് ടോവിനോയെ പരിചയപ്പെടുന്നത്! അമേരിക്കയിലും കാനഡയിലുമുള്ള യാത്രയിലുടനീളം കുടുംബസമേതം ഒന്നിച്ചുണ്ടായിരുന്നു. പരിചയപ്പെടുമ്പോള്‍ മുതല്‍ തോന്നിയ അടുപ്പവും സ്‌നേഹവും കൂടിക്കൂടി വന്നിട്ടേയുള്ളൂ. പല കലാകാരന്മാരും പ്രശസ്തിയും വരുമാനവും കൂടുന്ന മുറയ്ക്ക് പരിചയങ്ങളില്‍ നിന്നും ബന്ധങ്ങളില്‍ നിന്നും അകന്നുമാറാറുണ്ട്. പക്ഷേ ടോവി അങ്ങനെയല്ല. സൗഹൃദങ്ങളുടെ ഊഷ്മളത, അതും കൂടിയാണാ നടനെ വലിയവനാക്കുന്നത്. കഠിനാദ്ധ്വാനവും അഭിനയകലയോടുള്ള അഭിനിവേശവും ആ മനുഷ്യന്റെ ശരീരഭാഷയിലുടനീളം കാണാം. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന പടത്തിലെ ലുക്ക് അടിപൊളിയായിട്ടുണ്ട്.
ജിദ്ദ യാത്ര സന്തോഷകരമായിരുന്നു.
സുഹൃത്തുക്കളായ മിഥുന്‍ രമേഷ്, ഗായകരായ കണ്ണൂര്‍ ഷെരിഫിക്ക, സൂരജ് സന്തോഷ്, രൂപ രേവതി, ജാസിം, ഡാന്‍സര്‍ റംസാന്‍ തുടങ്ങിയവരോടൊപ്പമുള്ള സമയം രസകരമായിരുന്നു.
പഴയ ചില സഹപാഠികളെയും കണ്ടു. അല്‍ അബീര്‍ ആശുപത്രികളുടെ പാര്‍ട്ണര്‍മാരിലൊളായ ഡോ ജംഷിദ് അഹമ്മദ് ഞങ്ങളുടെ പഴയ എംബിബിഎസ് കാലത്തെ അടുത്ത ചങ്ങാതിയും ക്ലാസ് ലീഡറുമായിരുന്നു. ജെംഷിയും പത്‌നിയും ജിദ്ദയിലെ ജോലിത്തിരക്കുകള്‍ക്കിടയിലും ഞങ്ങളെ കാണാനായി എത്തി. പഴയ സഹപാഠി ഡോ ഷജ്മീര്‍ അവിടെ ഇപ്പോള്‍ പീഡിയാട്രീഷനാണ്. ജൂനിയര്‍ ബാച്ചിലുണ്ടായിരുന്ന പഴയ സഖാവ് പര്‍വീസിനെ കണ്ടിട്ട് ആദ്യം മനസ്സിലായതേയില്ല. പുള്ളിയിപ്പോള്‍ അവിടെ ഓര്‍ത്തോപീഡീഷ്യനാണ്. സൗദി യാത്ര ചുരുങ്ങിയ സമയമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും അവിസ്മരണീയമായി.