മമ്മൂട്ടി ഇന്ന് പ്രഖ്യാപിക്കും, വിഷ്ണു ഉണ്ണികൃഷ്ണന്റെ 'രണ്ട്' റിലീസിനൊരുങ്ങുന്നു

കെ ആര്‍ അനൂപ്
ബുധന്‍, 3 നവം‌ബര്‍ 2021 (10:31 IST)
വിഷ്ണു ഉണ്ണികൃഷ്ണനും അന്ന രേഷ്മ രാജനും ഒന്നിക്കുന്ന 'രണ്ട്' റിലീസിനൊരുങ്ങുന്നു.സുജിത് ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമയാണ് ഇത്. സിനിമയുടെ റിലീസ് തീയതിയും ട്രെയിലറും ഇന്ന് മമ്മൂട്ടി പുറത്തുവിടും. വൈകുന്നേരം 6 മണിക്ക് ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പ്രഖ്യാപനം.
 നേഴ്‌സ് ആയാണ് അന്ന എത്തുന്നത്. സിനിമയുടെ രണ്ടാമത്തെ ടീസര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമായാണ് സിനിമ പ്രേക്ഷകരിലേക്കെത്തുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tiny Tom (@_tiny_tom_)

ഇന്നത്തെ സാഹചര്യത്തില്‍ ജാതിമത രാഷ്ട്രീയ സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ഭയത്തെകുറിച്ചാണ് സിനിമ തുറന്നു പറയുന്നത്. വിഷ്ണു, അന്ന രേഷ്മ എന്നിവര്‍ക്കൊപ്പം ഇര്‍ഷാദ്, ഇന്ദ്രന്‍സ്, ടിനി ടോം, സുധി കൊപ്പ, കലാഭവന്‍ റഹ്മാന്‍, ബാലാജി ശര്‍മ്മ, ഗോകുലന്‍,അനീഷ് ജി മേനോന്‍ എന്നിവരും പ്രധാനവേഷത്തിലെത്തുന്നു

അനുബന്ധ വാര്‍ത്തകള്‍

Next Article