മമ്മൂട്ടി മികച്ച നടൻ, നടി നൈല ഉഷ; രാമു കാര്യാട്ട് പുരസ്‌കാരങ്ങൾ സമ്മാനിച്ചു

റെയ്‌നാ തോമസ്
തിങ്കള്‍, 27 ജനുവരി 2020 (09:32 IST)
തൃശ്ശൂർ നാട്ടിക ബീച്ചിൽ പ്രൗഡ‌ഗംഭീരമായ ചടങ്ങിൽ രാമു കാര്യാട്ട് സ്മാരക പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തു. മികച്ച നടനുള്ള പുരസ്‌ക്കാരം മമ്മൂട്ടി ഏറ്റുവാങ്ങി, പ്രമുഖ വ്യവസാസി എം.എ യൂസഫലി വീഡിയോ കോൺ‌ഫറൻസിങ്ങിലൂടെ സമ്മേളനം ഉദ്‌ഘാടനം ചെയ്തു.
 
ചടങ്ങിൽ മമ്മൂട്ടിയായിരുന്നു മുഖ്യാതിഥി. നൈല ഉഷയാണ് മികച്ച നടി.മികച്ച ഗായനുള്ള പുരസ്കാരം വിജയ് യേശുദാസിന് സമ്മാനിച്ചു. അവാർഡ് നിശയ്ക്ക് ആവേശം പകർന്ന് മെഗാ ഡാൻസ് മ്യുസിക്‌ഷോയും അരങ്ങേറി.
 
ചലച്ചിത്ര താരങ്ങളായ ഉണ്ണിമുകുന്ദൻ, അനു സിത്താര,ധർമ്മജൻ, സൈജു കുറുപ്പ്,മിയ ജോർജ്ജ്, ഇനിയ തുടങ്ങിയ താരങ്ങളും ചടങ്ങിനെത്തിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article