കൊവിഡ് പ്രതിസന്ധി,രജനിയുടെ മകളും കുടുംബവും ഒരുകോടി രൂപ മുഖ്യമന്ത്രിയുടെ പബ്ലിക് റിലീഫ് ഫണ്ടിലേക്ക് സംഭാവന നല്‍കി

കെ ആര്‍ അനൂപ്
വെള്ളി, 14 മെയ് 2021 (18:54 IST)
കോവിഡ് കാലത്ത് പുതിയ പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകളാണ് തമിഴ്‌നാട്ടില്‍നിന്നും വരുന്നത്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പൊതു-സ്വകാര്യ സ്ഥാപനങ്ങളോടും വ്യക്തികളോടും മുഖ്യമന്ത്രിയുടെ പബ്ലിക് റിലീഫ് ഫണ്ടിലേക്ക് (സിഎംപിആര്‍എഫ്) സംഭാവന നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. അതിനുശേഷം സമൂഹത്തിന്റെ നാനാതുറകളിലുള്ള നിരവധി ആളുകളാണ് തങ്ങളാലാവുന്ന തുക സംഭാവനയായി നല്‍കുന്നത്.സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ മകള്‍ സൗന്ദര്യയും കുടുംബവും ഒരു കോടി രൂപയാണ് പബ്ലിക് റിലീഫ് ഫണ്ടിലേക്ക് നല്‍കിയത്.
 
സൗന്ദര്യയും ഭര്‍ത്താവ് വിശാഖനും സഹോദരിയ്ക്കും അച്ഛനൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് തുക കൈമാറിയത്. അവരുടെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അപെക്‌സ് ലബോറട്ടറിയുടെ പേരിലാണ് സംഭാവന.
 
അജിത്ത്, സൂര്യ, കാര്‍ത്തി തുടങ്ങിയ താരങ്ങളും പബ്ലിക് റിലീഫ് ഫണ്ടിലേക്ക് തുക കൈമാറി.

അനുബന്ധ വാര്‍ത്തകള്‍

Next Article