രജനികാന്തിന്റെ കരിയര്‍ അവസാനിക്കുന്നില്ല !തലൈവര്‍ 171നു ശേഷം വരുന്നു പുത്തന്‍ സിനിമ, സംവിധായകന്റെ പേര് പുറത്ത്

കെ ആര്‍ അനൂപ്

തിങ്കള്‍, 8 ജനുവരി 2024 (15:08 IST)
കാലത്തിനൊപ്പം പുതിയ മാറ്റങ്ങള്‍ക്ക് അനുസരിച്ച് മുന്നോട്ട് പോകാന്‍ തന്നെയാണ് നടന്‍ രജനികാന്തിന്റെ തീരുമാനം. ലോകേഷ് കനകരാജിന്റെ തലൈവര്‍ 171നു ശേഷം അഭിനയ ജീവിതത്തോട് രജനീകാന്ത് വിട പറയുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അത് ആരാധകരെ വിഷമിപ്പിച്ചെങ്കിലും രജനികാന്ത് ഉടന്‍ ഒന്നും സിനിമ വിട്ടുപോകില്ല. 171നു ശേഷം 172 മത്തെ സിനിമ ചെയ്യാനുള്ള ചെയ്യും. ജയിലറിന് ശേഷമെത്തുന്ന വേട്ടൈയന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇതിനുശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമയും നടന് മുമ്പിലുണ്ട്. തലൈവര്‍ 172 എന്ന് താല്‍ക്കാലിക പേരില്‍ അറിയപ്പെടുന്ന പുതിയ പ്രൊജക്റ്റിന്റെ സംവിധായകനെ തീരുമാനിച്ചു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 
 
പരിയേറും പെരുമാള്‍, കര്‍ണന്‍, മാമന്നന്‍ തുടങ്ങിയ സിനിമകളിലൂടെ തന്റേതായ പാത തമിഴ് സിനിമയില്‍ സൃഷ്ടിച്ച മാരി സെല്‍വരാജ് ആണ് ആ സംവിധായകന്‍. തലൈവര്‍ 172 അദ്ദേഹം ഒരുക്കും. സിനിമയുടെ കഥ രജനികാന്തിനോട് സംവിധായകന്‍ പറഞ്ഞു. ഓണ്‍ലൈന്‍ തന്നെ രജനികാന്ത് ഇഷ്ടമാകുകയും ഒക്കെ പറയുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. 
 
മാരി സെല്‍വരാജ് ട്രാക്ക് മാറ്റാന്‍ തയ്യാറല്ല. മുന്‍ ചിത്രങ്ങള്‍ പോലെ തന്നെ ഒരു സോഷ്യല്‍ ഡ്രാമ ആണ് വരാനിരിക്കുന്നത്. രജനികാന്ത് ഇതിന് സമ്മതം മൂളി എന്നാണ് കേള്‍ക്കുന്നത്. എന്തായാലും ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
 
 'തലൈവര്‍ 171'ല്‍ ഒരു നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വിജയ് സേതുപതിയെ നിര്‍മ്മാതാക്കള്‍ സമീപിച്ചിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.ലോകേഷ് കനകരാജിന്റെ 'മാസ്റ്റര്‍', 'വിക്രം' എന്നീ സിനിമകളില്‍ വിജയ് സേതുപതി അഭിനയിച്ചിരുന്നു. രണ്ടിലും വില്ലന്‍ വേഷത്തിലാണ് എത്തിയത്.എന്നാല്‍ ഇത്തവണ ലോകേഷ് കനകരാജ് 'തലൈവര്‍ 171' എന്ന ചിത്രത്തില്‍ വിജയ് സേതുപതിക്കായി ഒരു പ്രധാന വേഷം വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. വിജയ് സേതുപതി ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.
 
'തലൈവര്‍ 171'ല്‍ ഒരു വേഷം ചെയ്യുന്നതിനെക്കുറിച്ച് ശിവകാര്‍ത്തികേയന്‍ പറഞ്ഞത് തനിക്ക് ഇതുവരെയും ഒരു കോളും ലഭിച്ചിട്ടില്ല എന്നാണ്.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍