കോവിഡ് പ്രതിരോധത്തിനായി 50 ലക്ഷം സംഭാവന ചെയ്ത് രജനികാന്ത്, തുക കൈമാറിയത് മുഖ്യമന്ത്രിയെ നേരില്‍ കണ്ട്

കെ ആര്‍ അനൂപ്

തിങ്കള്‍, 17 മെയ് 2021 (15:01 IST)
കോവിഡ് കേസുകള്‍ ദിനംപ്രതി കൂടിവരികയാണ്. ഈ വിഷമ കാലഘട്ടത്തിലും പ്രതീക്ഷയേകുന്ന വാര്‍ത്തകളാണ് തമിഴ്‌നാട്ടില്‍നിന്നും പുറത്തുവരുന്നത്.മുഖ്യമന്ത്രിയുടെ പബ്ലിക് റിലീഫ് ഫണ്ടിലേക്ക് നടന്‍ രജനികാന്ത് 50 ലക്ഷം സംഭാവന ചെയ്തു.എം കെ സ്റ്റാലിനെ നേരില്‍ കണ്ടാണ് തുക കൈമാറിയത്.
 
മെയ് 14 ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ സന്ദര്‍ശിച്ച് സൗന്ദര്യ രജനികാന്തും കുടുംബവും ഒരു കോടി രൂപ കൈമാറിയിരുന്നു.
 
മെയ് 13 ന് ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ച് രജനി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു. കോവിഷീല്‍ഡ് വാക്‌സിന്‍ രണ്ടാം ഡോസ് ആയിരുന്നു അദ്ദേഹം എടുത്തത്.മകള്‍ സൗന്ദര്യയും ഒപ്പമുണ്ടായിരുന്നു.
 
സൂര്യ, കാര്‍ത്തി എന്നിവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നേരത്തെ സംഭാവന ചെയ്തിരുന്നു.സംവിധായകന്‍ എ ആര്‍ മുരുകദോസ്, ഉദയനിധി സ്റ്റാലിന്‍, അജിത്ത് എന്നിവര്‍ 25 ലക്ഷം രൂപ വീതം സംഭാവന നല്‍കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍