കോവിഡ് കാലത്ത് പുതിയ പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകളാണ് തമിഴ്‌നാട്ടില്‍നിന്നും വരുന്നത്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പൊതു-സ്വകാര്യ സ്ഥാപനങ്ങളോടും വ്യക്തികളോടും മുഖ്യമന്ത്രിയുടെ പബ്ലിക് റിലീഫ് ഫണ്ടിലേക്ക് (സിഎംപിആര്‍എഫ്) സംഭാവന നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. അതിനുശേഷം സമൂഹത്തിന്റെ നാനാതുറകളിലുള്ള നിരവധി ആളുകളാണ് തങ്ങളാലാവുന്ന തുക സംഭാവനയായി നല്‍കുന്നത്.സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ മകള്‍ സൗന്ദര്യയും കുടുംബവും ഒരു കോടി രൂപയാണ് പബ്ലിക് റിലീഫ് ഫണ്ടിലേക്ക് നല്‍കിയത്.