മമ്മൂട്ടിക്ക് പകരക്കാരനായി വിനായകന്‍, ശക്തമായ വില്ലന്‍ വേഷം,രജനീകാന്തിന്റെ ജയിലറില്‍ നടന്‍ എത്തിയത് ഇങ്ങനെ !
'ഒരു പേര് സജഷനിലേക്ക് വന്നു. വലിയ നടനാണ് വളരെ മികച്ച കഴിവുള്ള ആര്‍ട്ടിസ്റ്റ് എന്റെ സുഹൃത്ത്. അദ്ദേഹം ചെയ്താല്‍ എങ്ങനെ ഉണ്ടാകുമെന്ന് നെല്‍സണ്‍ ചോദിച്ചു. നന്നാകുമെന്ന് ഞാനും പറഞ്ഞു. സാറിന്റെ നല്ല സുഹൃത്തല്ലേ സാര്‍ ഒന്ന് ചോദിച്ചാല്‍ പിന്നെ ഞാന്‍ ഫോളോ അപ്പ് ചെയ്യാമെന്ന് നെല്‍സണ്‍ പറഞ്ഞു. ഫോണില്‍ വിളിച്ച് റോളിന്റെ കാര്യം സംസാരിച്ചു. വില്ലന്‍ വേഷമാണ്. പക്ഷേ വളരെ ശക്തമായതാണ്. നിങ്ങള്‍ ചെയ്താല്‍ നന്നായിരിക്കും. ഇനി നോ പറഞ്ഞാലും പ്രശ്‌നമില്ല. സംവിധായകനോട് വന്ന് കഥ പറയാനാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം സമ്മതിച്ച കാര്യം നെല്‍സണിനോട് പറഞ്ഞു. നെല്‍സണ്‍ പോയി കഥയും പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഇഷ്ടമായി. ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു.
രണ്ടുമൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ എനിക്ക് അത് ശരിയാകില്ലെന്ന് തോന്നി. ആ കഥാപാത്രത്തെ അടിക്കേണ്ടതായിട്ടുണ്ട്. രണ്ട് മൂന്ന് ദിവസത്തിന് ശേഷം നെല്‍സണ്‍ കാണാന്‍ വന്നു. ഞാനെന്റെ ചിന്തിച്ചുവോ അതുതന്നെയാണ് നെല്‍സണും വിചാരിച്ചിരുന്നത്. അങ്ങനെ സംസാരിച്ച് വിനായകനിലേക്ക് എത്തി. അദ്ദേഹത്തിന്റെ ഗെറ്റപ്പ് എന്നെ കാണിച്ചു. പിന്നെ വിനായകനിലേക്ക് പോയി',-രജനീകാന്ത് പറഞ്ഞു.