സംവിധായകനെ മാറ്റണമെന്ന് കോളുകള്‍, കാരണം 'ബീസ്റ്റ്','ജയിലര്‍' നിര്‍മ്മാതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് രജനി

കെ ആര്‍ അനൂപ്

ശനി, 29 ജൂലൈ 2023 (09:07 IST)
'ബീസ്റ്റ്' ന് ശേഷം നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത രജനികാന്ത് ചിത്രമാണ് ജയിലര്‍. എന്നാല്‍ ബീസ്റ്റിന് മോശം പ്രതികരണങ്ങള്‍ ലഭിച്ചു തുടങ്ങിയപ്പോള്‍ സംവിധായകനെ മാറ്റണമെന്ന് ആവശ്യമായി നിരവധി പേര്‍ തന്നെ സമീപിച്ചതായി രജനി വെളിപ്പെടുത്തിയിരിക്കുകയാണ്. ജയിലര്‍ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കവേയാണ് നടന്‍ ഇക്കാര്യം തുറന്നുപറഞ്ഞത്.
 
'ബീസ്റ്റ്' ചിത്രീകരണം തുടങ്ങും മുമ്പേ നെല്‍സണ്‍ ജയിലര്‍ സിനിമയ്ക്കായുള്ള പ്രെമോ വീഡിയോകള്‍ തയ്യാറാക്കി പുറത്തിറക്കിയിരുന്നു. പക്ഷേ 'ബീസ്റ്റ്'വിചാരിച്ചത്രയും നന്നായി പോയില്ല. വിതരണക്കാര്‍ ഉള്‍പ്പെടെ പലരില്‍ നിന്നും നെല്‍സണെ മാറ്റണമെന്ന കോളുകള്‍ ലഭിച്ചെന്ന് രജനി തുറന്നു പറഞ്ഞു.
 
 ഇത്തരത്തില്‍ കോളുകളുടെ എണ്ണം കൂടിയപ്പോള്‍ നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സുമായി തങ്ങള്‍ ചര്‍ച്ചകള്‍ നടത്തിയെന്ന് രജനി പറയുന്നു. 'ബീസ്റ്റ്'ന് ലഭിച്ച പ്രേക്ഷക അഭിപ്രായങ്ങള്‍ മോശമാണെന്നും എന്നാല്‍ ബോക്‌സ് ഓഫീസില്‍ നന്നായി തന്നെയാണ് പ്രകടനം കാഴ്ചവയ്ക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞെന്ന് രജനി പറഞ്ഞു. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍