നയൻതാരയെ പൊതുവേദിയിൽ വീണ്ടും അപമാനിച്ച് നടനും രാഷ്ട്രീയപ്രവർത്തകനുമായ രാധ രവി. രണ്ട് വർഷം മുൻപ് സമാനമായി ഒരു സിനിമാ പ്രൊമോഷന് ചടങ്ങില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് രാധ രവി താരത്തെ അപമാനിച്ചത് വാര്‍ത്തയായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി പാര്‍ട്ടി സംഘടിപ്പിച്ച വേദിയില്‍ സംസാരിക്കവെയായാണ് രാധ രവി താരത്തെ പറ്റി മോശം ഭാഷയിൽ സംസാരിച്ചത്. മറ്റൊരു പാര്‍ട്ടിയിലെ അംഗമായിരുന്ന താന്‍ എന്തുകൊണ്ട് ആ പാര്‍ട്ടി വിട്ടത് എന്നതിനെ പറ്റി സംസാരിക്കവെയാണ് രാധ രവിയുടെ മോശം പരാമർശം.