മോസ്‌കോയില്‍ 'പുഷ്പ' പ്രമോഷന്‍ തിരക്കുകളിലാണ് അല്ലു അര്‍ജുനും നടി രശ്മികയും.റഷ്യന്‍ ഭാഷാ സ്‌പെഷ്യല്‍ പ്രീമിയര്‍ ഷോ നാളെ മോസ്‌കോയില്‍ ഉണ്ടെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു.
ഡിസംബര്‍ 3-ന് സെന്റ് പീറ്റേഴ്സ്ബര്‍ഗിലും പ്രത്യേക പ്രദര്‍ശനം ഉണ്ടാകും.
ഡിസംബര്‍ 8 മുതല്‍ 'പുഷ്പ' റഷ്യയില്‍ എത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
സുകുമാര്‍ സംവിധാനം ചെയ്യുന്ന 'പുഷ്പ: ദി റൈസ്' റഷ്യയിലേക്ക്. സിനിമയുടെ റഷ്യന്‍ ട്രെയിലര്‍ നിര്‍മ്മാതാക്കള്‍ അടുത്തിടെ പുറത്തിറക്കിയിരുന്നു.
ഫഹദ് ഫാസില്‍, ധനുഞ്ജയ, സുനില്‍, അനസൂയ ഭരദ്വാജ് എന്നിവരോടൊപ്പം അല്ലു അര്‍ജുന്‍, രശ്മിക മന്ദാന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.