പുഷ്പ 2 റിലീസ് ദിനത്തില്‍ സ്‌ക്രീനിലെ ആവേശം തലയ്ക്ക് പിടിച്ച് തിയേറ്റര്‍ സ്‌ക്രീന്‍ സമീപത്ത് തീപ്പന്തം കത്തിച്ച നാല് പേര്‍ പിടിയില്‍. ബെംഗളുരുവിലെ ഉര്‍വശി തിയേറ്ററില്‍ ഇന്നലെ നടന്ന രാത്രി ഷോയ്ക്കിടെയാണ് സംഭവം. ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില്‍ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീയും മരിച്ചിരുന്നു. ഹൈദരാബാദ് ദില്‍കുഷ് നഗര്‍ സ്വദേശി രേവതി(39) ആണ് മരിച്ചത്.