മലയാളികളുടെ ദത്തുപുത്രൻ എന്ന പേരിലാണ് അല്ലു അർജുൻ അറിയപ്പെടുന്നത്. ആര്യ മുതൽ നടന്റെ സിനിമകൾ ഡബ്ബ് ചെയ്ത് കേരളത്തിൽ പ്രദർശിപ്പിച്ചിരുന്നു. അല്ലു അർജുന്റെ സിനിമകൾക്ക് കേരളത്തിൽ പ്രത്യേക ഫാൻസ് ഉണ്ട്. സ്ഥിരമായ വിജയ ചിത്രങ്ങൾക്ക് ശേഷം അല്ലു അർജുൻ, മല്ലു അർജുൻ ആയി മാറി.
മലയാളികൾ കേട്ട അല്ലു അർജുന്റെ ശബ്ദം സംവിധായകൻ ജിസ് ജോയിയുടേത് ആണെന്ന് ഇന്ന് എല്ലാവർക്കും അറിയാം. ഒരു കാലത്ത് അത് അല്ലു അർജുന്റെ തന്നെ ശബ്ദം ആണെന്ന് കരുതിയവരുണ്ടാകാം. ഇപ്പോഴിതാ, അല്ലു അർജുൻ എങ്ങനെയാണ് മല്ലു അർജുൻ ആയതെന്ന് പറയുകയാണ് ജിസ് ജോയ്. മൈൽ സ്റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ഖാദർ ഹസൻ എന്ന നിർമാതാവിന്റെ വിഷൻ ആയിരുന്നു ആ തീരുമാനം. അദ്ദേഹം ഹൈദരാബാദിൽ വെച്ച് അല്ലു അർജുന്റെ ആര്യ എന്ന സിനിമ കണ്ടപ്പോൾ എന്തോ ഒരു സ്പാർക്ക് അടിച്ചിട്ടാണ് ഇവിടെ കേരളത്തിൽ കൊണ്ടുവരുന്നത്. അപ്പോഴും അല്ലു ആദ്യം അഭിനയിച്ച സിനിമ ആര്യ അല്ല. ആ സിനിമ അല്ലുവിനെ തലവര മാറ്റി', ജിസ് ജോസ് പറയുന്നു.