കസബയെ പേടിയോ?, പുലിമുരുകൻ ഇനിയും താമസിക്കും!

Webdunia
തിങ്കള്‍, 11 ജൂലൈ 2016 (10:45 IST)
ടീസറുകൊണ്ടും പോസ്റ്ററുകൊണ്ടും ഏറെ ശ്രദ്ധപിടിച്ച മോഹൻലാൽ ചിത്രം പുലിമുരുകനെ വരവേൽക്കാൻ ആരാധകർ തയ്യാറായിരിക്കുകയാണ്. എന്നാൽ ചിത്രം ഇന്നു വരും നാളെ വരുമെന്ന് പറഞ്ഞ് കാത്തിരിക്കുന്ന ആരാധകരെ നിരാശയിലാഴ്ത്തുകയാണ് ചിത്രം. ഓണത്തിന് റിലീസ് ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും അതിലും ആരാധകരുടെ പ്രതീക്ഷ അസ്തമിച്ചിരിക്കുകയാണ്. ണത്തിനും ചിത്രം റിലീസ് ചെയ്യില്ല എന്നാണ് പുതിയ വിവരം.
 
അതേസമയം, മമ്മൂട്ടിയുടെ മാസ് ചിത്രമായ കസബ റെക്കോർഡുകൾ തകർത്താണ് മുന്നേറുന്നത്. ആദ്യദിവസം ഏറ്റവും കൂടുതൽ കളക്ഷൻ എന്ന റെക്കോർഡ് കസബയ്ക്കു സ്വന്തം. കസബയുടെ മുന്നേറ്റത്തിൽ ഭയന്നാണ് പുലിമുരുകന്റെ റിലീസ് മാറ്റിയതെന്നും പാപ്പരാസിക‌ൾ പറയുന്നുണ്ട്.
 
എന്നാല്‍ മറ്റ് ചില പ്രശ്‌നങ്ങളാല്‍ ചിത്രം ഓണത്തിന് റിലീസ് ചെയ്യാന്‍ കഴിയില്ല എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. റിലീസ് നീണ്ടു പോകുന്നതിന്റെ കാരണം സാങ്കേതിക പ്രശ്‌നമാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ കാരണം വ്യക്തമാക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല.
Next Article