സാന്ദ്രാ തോമസ് വിവാഹിതയായി

Webdunia
തിങ്കള്‍, 11 ജൂലൈ 2016 (10:28 IST)
നടിയും നിര്‍മ്മാതാവുമായ സാന്ദ്രാ തോമസ് വിവാഹിതയായി. ഞായറാഴ്ച കൊച്ചി എടക്കര പള്ളിയില്‍ വച്ചായിരുന്നു വിവാഹം. വ്യവസായിയായ വില്‍സണ്‍ തോമസാണ് വരന്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ സിനിമാ മേഖലയില്‍ നിന്നും വിജയ് ബാബു, ലിജോ ജോസ് പെല്ലിശ്ശേരി, ആന്‍ അഗസ്റ്റിന്‍, പാര്‍വ്വതി മേനോന്‍, സ്വാതി ഷെട്ടി, പേര്‍ളി മാണി, ലിജിന്‍ ജോസ്, മിഥുന്‍ മാനുവല്‍ തോമസ്, തുടങ്ങിയര്‍ പങ്കെടുത്തു. കിളി പോയി, ആമേന്‍, സക്കറിയയുടെ ഗര്‍ഭിണികള്‍, പെരുച്ചാഴ്, ആട് ഒരു ഭീകര ജീവിയാണ്, തുടങ്ങിയ ചിത്രങ്ങലിലൂടെ ശ്രദ്ധേയയായ സാന്ദ്ര തോമസ് ഫ്രൈഡേ ഫിലിംസ് എന്ന നിര്‍മ്മാണ കമ്പനിയുടെ ഉടമകളിലൊരാളണ്. വിവാഹ ശേഷവും നിര്‍മ്മാണ കമ്പനിയുടെ പ്രവര്‍ത്തനങ്ങളുമായി കൊച്ചിയില്‍ തന്നെ തുടരാനാണ് സാന്ദ്രയുടെ തീരുമാനം.
 
Next Article