ബോളിവുഡ് താരം സൽമാൻ ഖാന്റെ ഈദ് റിലീസ് ആയ സുൽത്താൻ തീയേറ്ററുകളിൽ വൻവിജയമാണ് നേടുന്നത്. ചിത്രം പികെയുടെ റെക്കോർഡ് തകർക്കുമെന്ന് നടൻ അമീർ ഖാൻ. തന്റെ ട്വിറ്ററിലൂടെയാണ് അമീർ ഇക്കാര്യം വ്യക്തമാക്കിയത്.
ബോക്സ് ഓസീസിൽ വൻ കളക്ഷൻ നേടിയ ചിത്രമാണ് അമീർ ഖാന്റെ പികെ. സുൽത്താൻ സിനിമ കണ്ടു. കഥയും തിരക്കഥയും സംഭാഷണവും എറ്റവും മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും അമീർ പറഞ്ഞു.
റിലീസ് ചെയ്ത് ആദ്യത്തെ മൂന്നുദിവസങ്ങളില്‍ 11.6 കോടി രൂപയാണ് സിനിമ വാരിക്കൂട്ടിയത്.
കളക്ഷനില്‍ ആദ്യദിനം തന്നെ സുല്‍ത്താന്‍ പാക് സിനിമ ജവാനി ഫിര്‍ നഹി ആനിയുടെ റെക്കോഡ് തകര്‍ത്ത് 7.6 കോടിയാണ് നേടിയത്. ഒരാഴ്ചക്കകം സിനിമയുടെ കളക്ഷന്‍ 15 കോടി എത്തുമെന്നാണ് കരുതുന്നത്. അഞ്ചു ദിവസത്തേക്കുള്ള ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റുതീര്‍ന്നു.