വര്‍ഷങ്ങള്‍ക്കുശേഷം തമിഴ് നടി ഐശ്വര്യ രാജേഷ് മലയാളത്തിലേക്ക്, പേരില്ലാത്ത കഥാപാത്രമായി താരം, ജോജുവിന്റെ പുലിമട വരുന്നു

കെ ആര്‍ അനൂപ്
വെള്ളി, 7 ജനുവരി 2022 (11:16 IST)
വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് കോളിവുഡ് നടി ഐശ്വര്യ രാജേഷ് .2017-ല്‍ പുറത്തിറങ്ങിയ നിവിന്‍ പോളി ചിത്രം സഖാവിലാണ് നടിയെ ഒടുവിലായി കണ്ടത്.
 
ജോജു ജോര്‍ജിനെ നായകനാക്കി സംവിധായകന്‍ എ കെ സാജന്‍ ഒരുക്കുന്ന പുലിമടയില്‍ നായികയായി ഐശ്വര്യ രാജേഷ് ഉണ്ടാകും.
 
ഈ ചിത്രത്തിലെ ഐശ്വര്യയുടെ കഥാപാത്രത്തിന് പ്രത്യേകിച്ച് പേരൊന്നുമില്ലെന്ന് സംവിധായകന്‍ പറയുന്നു. നഗരത്തില്‍ ജീവിക്കുന്ന അവളുടെ കഥാപാത്രം ഒരു പ്രത്യേക സാഹചര്യത്തില്‍ ജോജുവിനെ കണ്ടുമുട്ടും. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി വിവിധ ഭാഷകള്‍ സംസാരിക്കുന്നതിനാല്‍ അവള്‍ എവിടെ നിന്നാണ് വരുന്നതെന്ന് ആര്‍ക്കും പറയാനാവില്ല. സിനിമയില്‍ ഐശ്വര്യയുടെ ഒരു പ്രത്യേക ലുക്കും ഉണ്ടെന്ന് സംവിധായകന്‍ പറയുന്നു. ജോജു ഒരു കര്‍ഷകന്റെ വേഷത്തിലാണ് അഭിനയിക്കുന്നു.
 
 
ലിജോമോള്‍, ചെമ്പന്‍ വിനോദ്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ബാലചന്ദ്ര മേനോന്‍, സോനാ നായര്‍, ഷിബില, അഭിരാം, റോഷന്‍, കൃഷ്ണ പ്രഭ, ദിലീഷ് നായര്‍, അബു സലിം, സംവിധായകന്‍ ജിയോ ബേബി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.60 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് നിര്‍മാതാക്കള്‍ പദ്ധതിയിടുന്നത്.സ്വന്തം സംവിധാനത്തില്‍ അല്ലാതെ പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഛായാഗ്രാഹകനായി വേണു ചിത്രത്തിലുണ്ടാകും. 
 
ഇങ്ക് ലാബ് സിനിമാസിന്റെ ബാനറില്‍ ഡിക്‌സണ്‍ പൊടുത്താസും, സുരാജ് പി.എസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article